ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ
Mail This Article
×
മുംബൈ∙ ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ. 83.65 നിലവാരത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അസംസ്കൃത എണ്ണവില ഉയരുന്നതിനാൽ ഇറക്കുമതിക്കാരിൽ നിന്നുള്ള ഡിമാൻഡ് ഉയർന്നതാണ് ഇടിവിന്റെ പ്രധാന കാരണം. വ്യാപാരത്തിനിടെ മൂല്യം ഡോളറിനെതിെരെ 83.67 വരെയെത്തി. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ റിസർവ് ബാങ്ക് കാര്യക്ഷമമായി വിപണിയിൽ ഇടപെട്ടതിനെത്തുടർന്നാണ് വലിയ തകർച്ചയൊഴിവായത്. 20 പൈസയാണ് ഇന്നലത്തെ നഷ്ടം.
തളർച്ചയുടെ കാരണങ്ങൾ
∙ഡോളർ ശക്തമായി തുടരുന്നത്
∙അസംസ്കൃത എണ്ണവില വർധന
∙ചൈനീസ് കറൻസിയായ യുവാൻ ദുർബലമായത്
∙ഓഹരി വിപണികളിൽ നിന്ന് സമീപമാസങ്ങളിൽ വിദേശനിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചത്
∙വിദേശ കറൻസികളിലുള്ള കോർപറേറ്റ് തിരിച്ചടവുകൾ
English Summary:
Indian rupee hits record low against dollar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.