ADVERTISEMENT

2017 ജൂലൈ ഒന്നാം തിയതിയാണ് ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യവുമായി ഇന്ത്യയിൽ ജിഎസ്ടി എന്ന ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നത്. വളരെ സുതാര്യവും  ലളിതവുമായ GST എന്ന സ്വപ്നം സഫലമായിട്ടില്ല എന്നു മാത്രമല്ല, കാര്യങ്ങൾ ഇപ്പോഴും ഏറെക്കുറെ സങ്കീർണമായാണ് തുടരുന്നത്. അടിക്കടി മാറുന്ന നിബന്ധനകളും മറ്റും ചെറുകിടക്കാരിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. എന്നാൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയാത്ത രീതിയിലുള്ള പുതിയ സർക്കാർ സമീപനം ജിഎസ്ടി മേഖലയ്ക്ക് എട്ടാം വർഷത്തിൽ പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ കേരളത്തിൽ ഈ മേഖല നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെയാണെന്നറിയാം.

1. GST സംവിധാനത്തിന്റെ കാര്യശേഷിക്കുറവ്, GST റിട്ടേണിലെ പ്രതിസന്ധി, നിയമത്തിന്റെ പോരായ്മ, GST നെറ്റ് വർക്കിന്റെ തുടർച്ചയായുള്ള  പ്രവർത്തനക്ഷമതയില്ലായ്മ, ഉദ്യോഗസ്ഥ തലത്തിലെ പരിശീലന വീഴ്ചകൾ, കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യങ്ങൾ സൃഷ്‌ടിച്ച  പ്രതിസന്ധികൾ, പുതിയ നിയമത്തെ നെഗറ്റീവ് ചിന്താഗതിയോടെ സമീപിക്കുന്നതിന്റെ പ്രശ്‌നങ്ങൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ഘടകങ്ങൾ GST യെ തുടക്കത്തിൽ തന്നെ പ്രതിസന്ധിയിലാക്കി.

2. മറ്റു സംസ്ഥാനങ്ങൾ 2016 മുതൽ GSTയുടെ പരിശീലനങ്ങൾ തുടർച്ചയായി നടത്തി 2017ൽ തന്നെ  GST യ്ക്കായി ഒരുങ്ങിയപ്പോൾ  കേരളം  നിഷ്ക്രിയരായിരുന്നു. കേരളത്തിലെ GST വകുപ്പ് പുനർവിന്യാസം തുടങ്ങിയതുതന്നെ 2022ൽ ആണെന്നു പറഞ്ഞാലും  തെറ്റില്ല.

3. നിപാ വൈറസ്, വെള്ളപ്പൊക്കം, കോവിഡ് പകർച്ചവ്യാധികൾ തുടങ്ങി പൊതുവെയുണ്ടായിരുന്ന പ്രതിസന്ധികൾ GST യുടെ പ്രവർത്തനത്തെ കൂടുതൽ കലുഷിതമാക്കി.

4. നിലച്ചുപോയ അവസ്ഥയിലായ കേരളത്തിലെ  GST പ്രവർത്തനങ്ങൾ 2021ഓടെ സജീവമാകാൻ  തുടങ്ങി, ഇപ്പോഴും പലതിലും സങ്കീർണതയുണ്ടെങ്കിലും  പഴയതിനെക്കാളും ഭേദമായിട്ടുണ്ട് കാര്യങ്ങൾ. കൗണ്‍സിലിന്റെ  കൂട്ടായ പ്രവർത്തനങ്ങളും  GST-യുടെ  പ്രവർത്തനത്തിന്  നല്ലതുതന്നെ.  എന്നാൽ ഉദ്യോഗസ്ഥരുടെയും, ബിസിനസുകാരുടെയും GSTയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഈ എട്ടാം വർഷത്തിലും കാര്യമായി കുറഞ്ഞിട്ടില്ല. പല കാര്യത്തിലും നിയമത്തിന്റെ വ്യാഖാനങ്ങളിലെ പ്രശ്നങ്ങൾ നികുതിദായകരെ വലിയ ബാധ്യതകളിലേക്ക്  എത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്.

5. ഏഴു വർഷംകൊണ്ട് 721 നിയമഭേദഗതികൾ സർകുലറായും നോട്ടിഫിക്കേഷനായും വന്നിട്ടും   ഇനിയും ഒട്ടേറെ മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണ് GST. GST ട്രിബ്യൂണലുകൾ പ്രവർത്തനക്ഷമമാകുമ്പോഴും, എല്ലാവരുടെയും മനോഭാവത്തിൽ  കുറച്ചുകൂടി മാറ്റങ്ങൾ വരുമ്പോഴും  GST ഇനിയും സുതാര്യമാകും.

7. എട്ടാം  വർഷത്തിലെങ്കിലും ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തിൽ GST  ഒരു  പരിധിവരെയെങ്കിലും  എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ലേഖകൻ GST ട്രെയിനറും ഹൈക്കോടതി  അഭിഭാഷകനുമാണ്

English Summary:

GST System Remains Complex even after Seven Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com