ADVERTISEMENT

ചെന്നൈ ∙തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കവെ, 10,000 പേർക്ക് തൊഴിൽ അവസരം ലഭ്യമാക്കുന്ന കരട് ബഹിരാകാശ നയം തമിഴ്നാട് പ്രഖ്യാപിച്ചു. മധുര, തൂത്തുക്കുടി, വിരുദുനഗർ, തിരുനെൽവേലി ജില്ലകളെ ‘സ്‌പേസ് ബേ’ ആയി പരിഗണിച്ച് നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് 10% സബ്‌സിഡിയും വായ്പയ്ക്ക് 7 വർഷത്തെ തിരിച്ചടവ് കാലാവധിയും നൽകും. കമ്പനികൾക്കു ഭൂമിയുടെ വിലയിൽ 50% വരെ ഇളവ് നൽകും. റജിസ്ട്രേഷൻ സ്റ്റാംപ് ഡ്യൂട്ടി ഇളവ്, വൈദ്യുതി നിരക്കിളവ് എന്നിവയും പ്രഖ്യാപിച്ചു.

ഏകജാലക സംവിധാനമായ ഗൈഡൻസ് വഴി അനുമതികൾ വേഗത്തിൽ ലഭിക്കും. പെർമിറ്റ് ഫീസിലും 50% ഇളവുണ്ട്. ബഹിരാകാശ മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി സ്പേസ് പാർക്കും ഒരുക്കുന്നുണ്ട്. തൂത്തുക്കുടിയിൽ നിന്ന് അധികം അകലെയല്ലാത്ത തിരുവനന്തപുരം ഉൾപ്പെടെയുള്ള മേഖലകൾക്കും ഗുണകരമാണ് പുതിയ നയം.

English Summary:

Tamilnadu with job opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com