ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്ന ഓരോ കപ്പലും സംസ്ഥാനത്തിന്റെ ഖജനാവിന് ആശ്വാസമാണ്. വിവിധ മേഖലകളിൽ ലഭിക്കുന്ന വരുമാനം മാത്രമല്ല, ഓരോ ചരക്കു നീക്കത്തിനും ലഭിക്കുന്ന നികുതി വരുമാനമാണ് ഇതിൽ പ്രധാനം.

തുറമുഖം വഴി കേരളത്തിലേക്കു ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേൽ ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിനുള്ളതാണ്.

സംസ്ഥാനത്തിനു ലഭിക്കുന്ന മറ്റു പ്രധാന നികുതികൾ:

∙ചരക്കുകൾ കയറ്റാനും ഇറക്കാനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതി.

∙തുറമുഖം കപ്പലുകൾക്ക് നൽകുന്ന മറ്റു സേവനങ്ങളുടെ ഫീസിലെ നികുതി.

∙കപ്പലുകൾ തുറമുഖത്ത് ഇന്ധനം നിറയ്ക്കുമ്പോഴുള്ള നികുതി.

English Summary:

Tax received on import goods by vizhinjam port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com