പച്ചക്കറി വില ഉയരുന്നു, മൊത്തം വിലക്കയറ്റം
Mail This Article
×
ന്യൂഡൽഹി∙ ജൂണിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 16 മാസത്തെ ഉയർന്ന നിരക്കായ 3.36 ശതമാനമായി. മേയിൽ ഇത് 2.61 ശതമാനമായിരുന്നു. തുടർച്ചയായി നാലാം തവണയാണ് വിലക്കയറ്റത്തോത് വർധിക്കുന്നത്.
പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് കണക്കിൽ പ്രതിഫലിച്ചത്. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. ജൂണിൽ ചില്ലറവിപണിയിലെ വിലക്കയറ്റതോത് 4 മാസത്തെ ഉയർന്ന നിരക്കായ 5.08 ശതമാനമായിരുന്നു. കേരളത്തിൽ 5.83% ആണ് ജൂണിലെ വിലക്കയറ്റം.
മേയ് മാസത്തിൽ ഇത് 5.47 ശതമാനമായിരുന്നു. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി ലഭ്യത പ്രതികൂല കാലാവസ്ഥ മൂലം കുറഞ്ഞതാണ് കേരളത്തിൽ വിലക്കയറ്റം കൂടാൻ കാരണം.
English Summary:
Total inflation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.