ADVERTISEMENT

കൊച്ചി∙ കേന്ദ്രസർക്കാരിന്റെ സ്വർണ നിക്ഷേപ പദ്ധതിയായ സോവറിൻ ഗോൾഡ് ബോണ്ടിൽ (എസ്ജിബി) വൻ ലാഭം കൊയ്തു നിക്ഷേപകർ. 2016 ഓഗസ്റ്റിൽ വാങ്ങിയ ബോണ്ട് എട്ടുവർഷത്തെ കാലാവധി പൂർത്തിയാകുന്ന അഞ്ചിനു പിൻവലിക്കുമ്പോൾ ഏകദേശം 122% ലാഭമാണു നിക്ഷേപകർക്കു ലഭിക്കുക. 2016–17 സീരീസ് 1 ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്തിയ ഒരാൾക്ക് ഗ്രാം ഒന്നിന് 6938 രൂപയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ജൂലൈ 29 മുതൽ ഓഗസ്റ്റ് രണ്ട് വരെയുള്ള ദിവസങ്ങളിലെ സ്വർണത്തിന്റെ ക്ലോസിങ് വിലയുടെ ശരാശരി കണക്കാക്കിയാണ് മൂല്യം നിശ്ചയിക്കുന്നത്. നിക്ഷേപ സമയത്ത് ഗ്രാമിന് 3119 രൂപയായിരുന്നു ഗോൾഡ് ബോണ്ട് പ്രകാരം മൂല്യം. അതുമായി താരതമ്യപ്പെടുത്തിയാൽ ഏകദേശം 122% അധിക തുകയാണ് നിക്ഷേപകർക്കു ലഭിക്കുന്നത്. കൂടാതെ 2.5% വാർഷിക പലിശയും ലഭിക്കും. ഇതുകൂടി കണക്കാക്കിയാൽ റിട്ടേൺ 144%. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി.

എന്നാൽ സോവറിൻ ഗോൾഡ് ബോണ്ട് നിർത്തലാക്കുമോ തുടരുമോ എന്നതു സംബന്ധിച്ച് സെപ്റ്റംബറിൽ ചേരുന്ന ആർബിഐ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു സൂചന. സ്വർണത്തിന്റെ ഇറക്കുമതി കുറച്ച് നിക്ഷേപം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് 2015ൽ കേന്ദ്രസർക്കാർ പദ്ധതി ആരംഭിച്ചത്.

English Summary:

sovereign gold bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com