ADVERTISEMENT

ന്യൂഡൽഹി∙ സ്റ്റാർട്ടപ് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനായി കേന്ദ്ര വാണിജ്യമന്ത്രാലയം ‘ഭാസ്കർ’ എന്ന പേരിൽ പുതിയ പോർട്ടൽ ആരംഭിച്ചു. ഉദിച്ചുയരുന്ന സൂര്യൻ എന്ന അർഥത്തിലാണ് ഭാസ്കർ എന്ന പേര് നൽകിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. വെബ്സൈറ്റ്: www.startupindia.gov.in/bhaskar

സ്റ്റാർട്ടപ് ഉടമകൾ, മെന്റർമാർ, നിക്ഷേപകർ, സേവനദാതാക്കൾ തുടങ്ങിയവർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ‘ഭാസ്കർ ഐഡി’ ലഭിക്കും. ആശയവിനിമയങ്ങൾക്ക് ഈ ഐഡിയായിരിക്കും അടിസ്ഥാനം. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പേരിൽ പ്രൊഫൈൽ പേജും തയാറാക്കാം.

English Summary:

Union Ministry of Commerce has launched a new portal named 'Bhaskar' in the startup sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com