ADVERTISEMENT

ആഗോളതലത്തിൽ നിന്നുള്ള സമ്മിശ്ര കാറ്റിലും ആഭ്യന്തരതലത്തിലെ ലാഭമെടുപ്പിലും തട്ടി ആലസ്യത്തിലേക്ക് വീണ് ഇന്ത്യൻ ഓഹരി സൂചികകൾ. കഴിഞ്ഞ രണ്ടുദിവസങ്ങളായി നേട്ടത്തിന്റെയും റെക്കോർഡിന്റെയും ട്രാക്കിലായിരുന്ന ബിഎസ്ഇയും എൻഎസ്ഇയും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ നഷ്ടത്തോടെ. സെൻസെക്സ് 131 പോയിന്റ് (-0.16%) താഴ്ന്ന് 82,948ലും നിഫ്റ്റി 41 പോയിന്റ് (-0.16%) നഷ്ടത്തോടെ 25,377ലുമാണുള്ളത്.

ഒരുവേള നിഫ്റ്റി ഇന്ന് 25,482 വരെ ഉയർന്നെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് 25,285 വരെ താഴ്ന്നു. അവസാന മണിക്കൂറിലാണ് നഷ്ടം കുറച്ചത്. ശ്രീറാം ഫിനാൻസ് 4.22% ഉയർന്ന് നിഫ്റ്റി50ൽ നേട്ടത്തിൽ ഒന്നാമതെത്തി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, നെസ്‍ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 1.45-3.36% ഉയർന്ന് തൊട്ടുപിന്നാലെയുണ്ട്.

US Federal Reserve Chair Jerome Powell speaks at a news conference on interest rates, the economy and monetary policy actions, at the Federal Reserve Building in Washington, DC, June 15, 2022. - The Federal Reserve announced the most aggressive interest rate increase in nearly 30 years, raising the benchmark borrowing rate by 0.75 percentage points on June 15 as it battles against surging inflation. The Fed's policy-setting Federal Open Market Committee reaffirmed that it remains "strongly committed to returning inflation to its 2 percent objective" and expects to continue to raise the key rate. (Photo by Olivier DOULIERY / AFP)
US Federal Reserve Chair Jerome Powell speaks at a news conference on interest rates, the economy and monetary policy actions, at the Federal Reserve Building in Washington, DC, June 15, 2022. - The Federal Reserve announced the most aggressive interest rate increase in nearly 30 years, raising the benchmark borrowing rate by 0.75 percentage points on June 15 as it battles against surging inflation. The Fed's policy-setting Federal Open Market Committee reaffirmed that it remains "strongly committed to returning inflation to its 2 percent objective" and expects to continue to raise the key rate. (Photo by Olivier DOULIERY / AFP)

ബിഎസ്ഇയിൽ 3.65% ഉയർന്ന് ബജാജ് ഫിനാൻസ് ആണ് നേട്ടത്തിൽ ഒന്നാമത്. ബജാജ് ഫിൻസെർവ് 2.11% ഉയർന്ന് തൊട്ടടുത്തുണ്ട്. നെസ്‍ലെ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എൽ ആൻ‍ഡ് ടി എന്നിവയും നേട്ടത്തിലാണുള്ളത്. ഐടി കമ്പനികളാണ് ഇന്ന് സൂചികകളെ നഷ്ടത്തിലേക്ക് വീഴാൻ ഇടവരുത്തിയവ. വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയിൽ നിന്ന് സ്വന്തമാക്കുന്ന ഐടി കമ്പനികളുടെ ഓഹരികൾ, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് വൈകിട്ട് നിർണായക പണനയം പ്രഖ്യാപിക്കാനിരിക്കേ വിൽപന സമ്മർദ്ദത്തിലായിരുന്നു. 

ടിസിഎസ് 3.49% താഴേക്കുപോയി. എച്ച്സിഎൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവയും വീണു. സൺഫാർമ, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ് എന്നിവയും ഒരു ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി50ലും മൂന്നര ശതമാനം ഇടിവോടെ ടിസിഎസ് ആണ് നഷ്ടത്തിൽ മുന്നിൽ. ഇൻഫോസിസ് 3.08% ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, വിപ്രോ എന്നിവ 2.5-3.07 ശതമാനവും താഴ്ന്നു. വിശാല വിപണിയിൽ നിഫ്റ്റി ഐടി സൂചികയാണ് 3% ഇടിഞ്ഞ് ഏറ്റവും നിരാശപ്പെടുത്തിയതും.

കേരള കമ്പനികളിൽ തിളങ്ങി ഫാക്ട്

കേന്ദ്സർക്കാർ ഫോസ്ഫേറ്റിക് ആൻഡ് പൊട്ടാസിക് (പി ആൻഡ് കെ) വളത്തിന് 24,474.53 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചതിനെ തുടർന്ന് വളം കമ്പനികളുടെ ഓഹരികൾ ഇന്ന് നേട്ടത്തിലേറി. ഫാക്ട് ഓഹരി 3.65% നേട്ടമുണ്ടാക്കി. ഏറെക്കാലമായി മികവിന്റെ ട്രാക്കിലായ ജിയോജിത് ഓഹരികൾ ഇന്നും 4.61% ഉയർന്നു. പ്രൈമ അഗ്രോയാണ് 8.33% മുന്നേറി നേട്ടത്തിൽ ഒന്നാമത്. 4.92% താഴ്ന്ന് വെർട്ടെക്സ് നഷ്ടത്തിൽ മുന്നിലെത്തി. ടോളിൻസ് ടയേഴ്സ് 4.82 ശതമാനവും കിറ്റെക്സ് 4.61 ശതമാനവും പ്രൈമ ഇൻഡസ്ട്രീസ് 4.42 ശതമാനവും ഇടിഞ്ഞ് നഷ്ടത്തിലും മുന്നിലെത്തി.

ഉറ്റുനോട്ടം അമേരിക്കയിലേക്ക്

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ കുറച്ചേക്കുമെന്നാണ് പ്രതീക്ഷകൾ. അര ശതമാനം ഇളവിന് വലിയ സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. പലിശ കുറച്ചാൽ അത് ആഗോളതലത്തിൽ ഓഹരി വിപണികൾക്ക് ഗുണം ചെയ്യും. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിലേക്ക് വിദേശ ധനകാര്യ നിക്ഷേപം വൻതോതിലെത്തും. അതേസമയം, പലിശ കുറയുന്നത് സ്വർണ വിലയ്ക്കും അനുകൂലമാണ്. വില കുതിക്കുമെന്നാണ് വിലയിരുത്തലുകൾ.

യുഎസ് പലിശ കുറയ്ക്കുന്നത് ഡോളറിനെ സമ്മർദ്ദത്തിലാക്കും. ഇത് രൂപയ്ക്ക് നേട്ടമാകും. ഇന്ന് രൂപ ഡോളറിനെതിരെ 0.16% ഉയർന്ന് 83.75ലാണ് വ്യാപാരാന്ത്യത്തിലുള്ളത്. അതേസമയം, ഡോളറിനെ അടിസ്ഥാനമാക്കിയാണ് യുഎഇ അടക്കമുള്ള ജിസിസി രാഷ്ട്രങ്ങളുടെ കറൻസികളുടെ മൂല്യനിർണയം. അതിനാൽ, ഡോളർ തളരുന്നത് ഈ രാജ്യങ്ങളിലെ കറൻസികളെയും തളർത്തും. ഇതും രൂപയുടെ ഉണർവും പ്രവാസികൾക്ക് തിരിച്ചടിയാണ്. ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണം വരവ് കുറയാൻ ഇതിടവരുത്തും.

English Summary:

Indian stock indices end lower despite gains in financials. IT sector weakens on US Fed rate cut anticipation. Fertilizer stocks surge on government subsidy. Read more on market trends and potential impact.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com