ADVERTISEMENT

ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പദ്ധതിയുമായി ഗൂഗിൾ. സ്വകാര്യ വിവരങ്ങൾ ചോർത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി. പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പരിശോധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വയം തടയും. ഈ ആപ്പ് പിന്നീട് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാലും അനുവദിക്കില്ല. ആപ്പുകൾ ആവശ്യപ്പെടുന്ന പെർമിഷനുകൾ, ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കോഡുകൾ എന്നിവ പരിശോധിച്ചാണ് നടപടി. നിലവിൽ യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ ലഭ്യമായ പദ്ധതി അടുത്തയാഴ്ച മുതൽ ഇന്ത്യയിലെ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാകും.

English Summary:

Google launches "Fraud Protection Pilot" to combat cybercrime and protect Android users from malicious apps. Learn how this program enhances app security and safeguards your personal information.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com