‘ആയുർവേദ കോളിങ്’: ഇതര സംസ്ഥാനക്കാരെ തേടി കേരളം
Mail This Article
×
ചെന്നൈ ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ആയുർവേദ ചികിത്സയ്ക്കു കേരളത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ‘ആയുർവേദ കോളിങ്’ ബി2ബി മാർക്കറ്റിങ് യോഗങ്ങൾ ചെന്നൈയിൽ തുടങ്ങി. ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന 40 സ്ഥാപനങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ആയുർവേദ ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതിൽ ബോധവൽക്കരണം നടത്തും.
എല്ലാ മെട്രോ നഗരങ്ങളിലും സമാന യോഗങ്ങൾ നടത്തുമെന്ന് ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് സജീവ് കുറുപ്പ് അറിയിച്ചു.
English Summary:
Ayurveda promotion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.