ADVERTISEMENT

കൊച്ചി∙ കേന്ദ്ര പൊതുമേഖലാ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിൻ ഷിപ്പ്‍യാർഡും കൊച്ചി  ആസ്ഥാനമായ ടെക്നോളജി, സോഫ്റ്റ്‍വെയർ ഗ്രൂപ്പായ എസ്എഫ്ഒ ടെക്നോളജീസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്തെ കപ്പൽ വ്യവസായത്തെ ശക്തിപ്പെടുത്താനും സമുദ്രമേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പുതുമകൾ കൊണ്ടുവരാനുമുള്ള ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷൻസ് വികസിപ്പിക്കാനായാണ് കരാർ.

ഒപ്റ്റോ-ഇലക്ട്രോണിക്സിൽ മികച്ച സംഭാവനകൾ നൽകുന്ന എസ്എഫ്ഒ ടെക്നോളജീസിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കൊച്ചിൻ ഷിപ്പ്‍യാർഡ് സിജിഎം (സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്) ദീപു സുരേന്ദ്രൻ പറഞ്ഞു. സമുദ്ര സംബന്ധമായ വികസനങ്ങൾ സാധ്യമാക്കാൻ കൊച്ചിൻ ഷിപ്പ്‍യാർഡുമായി സഹകരിച്ച് ഒപ്റ്റോ-ഇലക്ട്രോണിക് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് എസ്എഫ്ഒ ടെക്നോളജീസിന്റെ മാതൃസ്ഥാപനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ ഡോ.എൻ. ജഹാംഗീർ പറഞ്ഞു. 

crane-cochin-shipyard

കൊച്ചിൻ ഷിപ്പ്‍യാർഡ് ഉദ്യോഗസ്ഥരായ എസ്. അനീഷ് (സി-എസ്എഎസ്), ഇ.എസ്. ഹരികിഷൻ (എജിഎം, സി-എസ്എഎസ്), എസ്. കൃഷ്ണപ്രസാദ് (സീനിയർ മാനേജർ, സി-എസ്എഎസ്), നെസറ്റ് ഗ്രൂപ്പിന്റെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ നസ്നീൻ ജഹാംഗീർ, വൈസ് പ്രസിഡന്റ് (ബിസിനസ് ഡെവലപ്മെന്റ്, ഒപ്ട്രോണിക്സ്) ടി.കെ. തനൂജ്, ഫോട്ടോണിക്സ് സീനിയർ ഡയറക്ടർ ഡോ. സാമുവൽ വർഗീസ്, കമ്പനി സെക്രട്ടറി കെ. പത്മനാഭൻ, സീനിയർ ജനറൽ മാനേജർ ടി.എൻ. രഘുനാഥ് തുടങ്ങിയവർ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ സംബന്ധിച്ചു.

English Summary:

Cochin Shipyard and SFO Technologies join forces to develop cutting-edge opto-electronic solutions for India's growing shipbuilding industry. Learn more about this strategic partnership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com