വ്യാപാരികൾക്ക് ബിൽ ഓഫ് സപ്ലൈ ബാധകമോ
Mail This Article
ജിഎസ്ടി നിയമപ്രകാരമുള്ള ബിൽ ഓഫ് സപ്ലൈയുടെ ഉപയോഗങ്ങൾ പറയാമോ?
രാജു കരുണാകരൻ
നികുതി ഒഴിവാക്കപ്പെട്ട ചരക്കുകളുടെയോ സേവനങ്ങളുടെയോ ഇടപാട് നടത്തുന്ന റജിസ്റ്റർ ചെയ്ത വ്യാപാരികളാണ് പ്രധാനമായി വിതരണ ബില്ലുകൾ അഥവാ ബിൽ ഓഫ് സപ്ലൈ നൽകുന്നത്. ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 31(3)(C), റൂൾ 49 എന്നിവ പ്രകാരം നൽകുന്ന ഇത്തരം ബില്ലുകളിൽ നികുതി ഈടാക്കാൻ കഴിയില്ല.
നികുതി വിമുക്ത വിഭാഗക്കാരാണ് പ്രധാനമായും ബിൽ ഓഫ് സപ്ലൈ നൽകുന്നത്.
വിതരണ ബില്ല് ജിഎസ്ടി ഇൻവോയ്‌സിന് സമാനമാണ്. ഇത്തരം ബില്ലുകളിൽ ഒരു നികുതി തുകയും അടങ്ങിയിട്ടില്ല. കാരണം വിൽപനക്കാരനു വാങ്ങുന്ന ആളിൽ നിന്നു ജിഎസ്ടി ഈടാക്കാൻ സാധിക്കില്ല. ചരക്കുകളുടെയോ സേവനങ്ങളുടെയോ അല്ലെങ്കിൽ രണ്ടിന്റെയും മൂല്യം 200 രൂപയിൽ കുറവാണെങ്കിൽ വിതരണ ബിൽ നൽകേണ്ടതില്ല.
സ്വീകർത്താവിന്റെ പേര്, വിലാസം, GSTIN എന്നിവ ബില്ലിൽ കാണിച്ചിരിക്കണം. ബിൽ ഓഫ് സപ്ലൈ നമ്പർ തുടർച്ചയായി ജനറേറ്റ് ചെയ്തിരിക്കണം. ഓരോ സാമ്പത്തിക വർഷത്തേക്കും പ്രത്യേക സീരിയൽ നമ്പർ ഉണ്ടായിരിക്കണം.
∙വായനക്കാരുടെ സംശയങ്ങൾ bpchn@mm.co.in എന്ന വിലാസത്തിൽ അയയ്ക്കാം.