ADVERTISEMENT

കൊച്ചി∙ രാജ്യത്തെ വിലക്കയറ്റ സൂചികകൾ മുകളിലേക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 9 മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 5.49 ശതമാനമാണ് സെപ്റ്റംബറിലെ വിലക്കയറ്റത്തോത്. ഓഗസ്റ്റിൽ 3.65 ശതമാനമായിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ വില വൻതോതിൽ ഉയർന്നതാണ് കാരണം. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 5.02 ശതമാനമായിരുന്നു. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ ഡേറ്റ അനുസരിച്ച് ഭക്ഷ്യോൽപന്നങ്ങളുടെ വിലയിലെ വർധന 9.24 ശതമാനമാണ്. ഓഗസ്റ്റിൽ ഇത് 5.66 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലെക്കാൾ ഗ്രാമങ്ങളിലാണ് വിലക്കയറ്റം കൂടുതൽ. ഗ്രാമങ്ങളിലെ വിലക്കയറ്റത്തോത് 5.87%. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 1.84 ശതമാനമായും ഉയർന്നു. മുൻമാസം ഇത് 1.31% ആയിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ മൊത്തവിലക്കയറ്റത്തോത് 3.26 ശതമാനത്തിൽ നിന്ന് 9.47 ശതമാനമായും കുതിച്ചുയർന്നു. പച്ചക്കറിവിലക്കയറ്റമാണ് കണക്കുകളിൽ പ്രതിഫലിച്ചത്. പച്ചക്കറി വിലയിൽ 36 ശതമാനമാണു വർധന.

സെപ്.–2023

ഒക്ട്.–2023

നവം.–2023

ഡിസം.–2023

ജനു.–2024

ഫെബ്രു.–2014

മാർച്ച്–2024

ഏപ്രിൽ–2024

മേയ്–2014

ജൂൺ–2024

ജൂലൈ–2024

ഓഗ.–2024

സെപ്.–2024
സെപ്.–2023 ഒക്ട്.–2023 നവം.–2023 ഡിസം.–2023 ജനു.–2024 ഫെബ്രു.–2014 മാർച്ച്–2024 ഏപ്രിൽ–2024 മേയ്–2014 ജൂൺ–2024 ജൂലൈ–2024 ഓഗ.–2024 സെപ്.–2024

 വിലക്കയറ്റത്തോത് ഉയർന്നേക്കാമെന്ന അനുമാനത്തിലാണ് റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച ചേർന്ന പണനയ അവലോകന യോഗത്തിലും പലിശ നിരക്കുകൾ കുറയ്ക്കാതിരുന്നത്. ചില്ലറവിലക്കയറ്റത്തോത് 4 ശതമാനത്തിൽ താഴെയെത്തിക്കുകയെന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. കഴിഞ്ഞ 2 മാസങ്ങളിലും ചില്ലറവിലക്കയറ്റത്തോത് റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിലായിരുന്നു. കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്– 5.52%. വിലക്കയറ്റത്തോത് ഏറ്റവും കൂടുതൽ ബിഹാറിൽ 7.5%, കുറവ് ഡൽഹിയിൽ 3.67%.

English Summary:

India's retail inflation surged to a 9-month high of 5.49% in September, driven by soaring food prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com