ADVERTISEMENT

കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടിയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 275 കോടിയായിരുന്നു. 18.15% വാർഷിക വളർച്ച. പ്രവർത്തന ലാഭം 19.5% വർധനയോടെ 550 കോടി യിലെത്തി. നിഷ്ക്രിയ ആസ്തികൾ കുറയ്ക്കാനും കഴിഞ്ഞു. നിഷ്ക്രിയ ആസ്തി 4.96 ശതമാനത്തിൽ നിന്ന് 4.4 ശതമാനത്തിലെത്തി. അറ്റപലിശ വരുമാനം 6.2% വർധനയോടെ 882 കോടിയായി ഉയർന്നു.  റീട്ടെയ്ൽ നിക്ഷേപങ്ങൾ 93,448 കോടിയിൽ നിന്ന് 8.7% വർധിച്ച് 1,01,652 കോടിയിലെത്തി. 

വായ്പാ വിതരണത്തിൽ 13% വാർഷിക വളർച്ച. സ്വർണ വായ്പകളിൽ 10.7% വാർഷിക വർധന. മികച്ച പാദഫലത്തെ തുടർന്ന് ഓഹരികൾ ഇന്നലെ 6.5% ഉയർന്നു. ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങളാണ് മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു.

English Summary:

South Indian Bank reports impressive Q2 results with net profit soaring 18.15% YoY to reach Rs 325 crore. Discover the key factors driving growth and the bank's future outlook.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com