ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തുനിന്ന് സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ വ്യവസ്ഥകൾ കർശനമാക്കി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഇറക്കുമതി ദിവസം മുതൽ കുറഞ്ഞത് ആറു മാസമെങ്കിലും ഉപയോഗ കാലാവധി ഉണ്ടായിരിക്കണം, ഹെക്‌സാക്ലോറോഫീൻ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പാടില്ല, മൃഗങ്ങളിൽ പരീക്ഷിച്ച സൗന്ദര്യവർധക വസ്തുക്കൾ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഡിസിജിഐ പുതിയ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയകളുടെ സമയത്ത് അണുബാധ പടരാതിരിക്കാനായി ചർമം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയൽ ക്ലെൻസറാണ് ഹെക്‌സാക്ലോറോഫീൻ. മുഖക്കുരു, കറുത്ത പാടുകൾ എന്നിവയ്ക്കുള്ള ക്രീമുകളിലാണ് ഹെക്‌സാക്ലോറോഫീൻ കൂടുതലായി ഉപയോഗിക്കുന്നത്.

കയറ്റുമതി ചെയ്യുന്ന രാജ്യത്ത് വിൽപന നിരോധിച്ചിട്ടുള്ള സൗന്ദര്യവർധക വസ്തുക്കൾ അതേ പേരിലോ, മറ്റേതെങ്കിലും പേരിലോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും ഡിസിജിഐ വിലക്കി. ഇവ പരിശോധനകൾക്കായി ചെറിയ തോതിൽ മാത്രം രാജ്യത്ത് എത്തിക്കാം. സൗന്ദര്യവർധക വസ്തുക്കളുടെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്നും, വസ്തുക്കളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് ഡ്രഗ് ഇൻസ്പെക്ടർമാർക്കായി ഏകീകൃത മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ഡിസിജിഐ അറിയിച്ചു.

English Summary:

Import of cosmetics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com