ADVERTISEMENT

കൊച്ചി∙ കേരളത്തിന്‍റെ വ്യവസായ വളര്‍ച്ചക്ക് പുതിയ ദിശാബോധം നല്‍കിയ നമ്മുടെ നാട്ടിലെ സംരംഭകരെ ആദരിക്കുന്നതിനായി  ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' ബഹുമതികള്‍ പ്രഖ്യാപിച്ചു. കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022-ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. കേരളത്തിന്‍റെ വ്യവസായ മേഖലയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്‍റെ അടിസ്ഥാനത്തില്‍ ആദരിക്കുകയാണ് ലക്ഷ്യം. ആജീവനാന്ത സംഭാവനയ്ക്കുള്ള  'ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്' പുരസ്കാരത്തിന് ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനെ തിരഞ്ഞെടുത്തു. അദ്ദേഹം കേരളത്തിലെ വ്യവസായ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്കാരം.

കേരളത്തിന്‍റെ വ്യവസായം രാജ്യത്തിന് പുറത്തേക്ക് നയിക്കുന്നതിനും സംസ്ഥാനത്തെ മികച്ച സംരംഭക സൗഹൃദമാക്കി വളര്‍ത്തുന്നതിനുമായി പരിശ്രമിച്ച പത്ത് വ്യവസായികളെ 'ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട്' പുരസ്കാരം നല്‍കി ആദരിക്കും. 

inmecc-2 - 1

∙ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 

∙ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്

∙ഗോകുലം ഗോപാലന്‍,  ഗോകുലം ഗ്രൂപ്പ് 

∙വി കെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ് വെയര്‍ 

∙ഡോ. കെ വി ടോളിന്‍ ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ് 

∙കെ.മുരളീധരന്‍, മുരള്യ, എസ് എഫ് സി ഗ്രൂപ്പ് 

∙വി കെ റസാഖ്, വികെസി ഗ്രൂപ്പ് 

∙ഷീല കൊച്ചൗസേപ്പ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 

∙പി കെ മായന്‍ മുഹമ്മദ്, വെസ്റ്റേണ്‍ പ്ലൈവുഡ്സ് ലിമിറ്റഡ്

∙ഡോ. എ വി അനൂപ്, എ വി എ മെഡിമിക്സ് ഗ്രൂപ്പ്, എന്നിവര്‍ക്കാണ് അംഗീകാരം നല്‍കുന്നത്. 

നവംബര്‍ 26ന് കൊച്ചിയിലെ താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും.കേരളത്തെ നിക്ഷേപസൗഹൃമാക്കി മാറ്റുന്നതിന് വേണ്ടി തയാറാക്കിയ പുതിയ വ്യവസായിക നയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചടങ്ങില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള വിശിഷ്ട അതിഥികളും സംരംഭകരും ചടങ്ങിന്‍റെ ഭാഗമായി പങ്കെടുക്കുമെന്ന് ഇന്‍മെക്ക് ഭാരവാഹികള്‍ അറിയിച്ചു. 

ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English Summary:

Inmekk announces 'Salute Kerala 2024' awards honoring exceptional Malayali entrepreneurs contributing to Kerala's industrial growth. Event to be held on November 26th in Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com