ഇടിവു തുടർന്ന് വിപണികൾ
Mail This Article
കൊച്ചി∙ വിദേശനിക്ഷേപകരുടെ പിൻമാറ്റവും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടാംപാദഫലങ്ങളും വിപണികളിലെ ഇടിവിന്റെ ശക്തി കൂട്ടുന്നു. ഇന്നലെ സെൻസെക്സ് 821 പോയിന്റും നിഫ്റ്റി 257 പോയിന്റും ഇടിഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ബാങ്കിങ്, ഊർജം, ഓട്ടോ ഓഹരികളിലാണ് കുടുത്ത വിൽപന സമ്മർദം നേരിട്ടത്. ഇന്നലത്തെ ഇടിവിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ കുറവ് 5.29 ലക്ഷം കോടി രൂപയാണ്. അതേസമയം, ഐടി, ഫാർമ കമ്പനികളുടെ ഓഹരികളിൽ നേട്ടമുണ്ടായി. ഡോളർ ശക്തിപ്പെട്ടതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിൻമാറ്റത്തിനു കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ വ്യാവസായികോൽപാദന വളർച്ച സെപ്റ്റംബറിൽ 6.4% ആയിരുന്നത് ഒക്ടോബറിൽ 3.1ലേക്കു കുറഞ്ഞു.ഡോളറിനെതിരെ 84.39 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം.