സ്വർണം നാലു ദിവസം കൊണ്ട് പവന് കുറഞ്ഞത് 1800 രൂപ
Mail This Article
സംസ്ഥാനത്ത് സ്വർണ വില കുത്തനെ താഴോട്ട്. പവന് 480 രൂപ കുറഞ്ഞ് 35000 രൂപയ്ക്കും ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 രൂപയ്ക്കുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് പവന് 36800 രൂപയായിരുന്നതാണ് നാല് ദിവസത്തിനുള്ളിൽ 35000 മായി കുറഞ്ഞത്. ആഭ്യന്തര വിപണിയിൽ എംസിഎക്‌സിൽ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 46,857 രൂപയിലെത്തി. വെള്ളി വില 0.6 ശതമാനം ഉയർന്ന് കിലോയ്ക്ക് 67,239 രൂപയിലെത്തി. ആഗോള വിപണിയിൽ യുഎസ് ബോണ്ട് നേട്ടം കൈവരിക്കുകയും ഡോളർ ശക്തി പ്രാപിക്കുകയും ചെയ്തതാണ് സ്വർണ വില ഇടിയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 1,832.84 ഡോളറിലെത്തി. ഇത്തരം തിരുത്തലുകൾ നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാനുള്ള അവസരമായി വിദഗ്ധർ വിലയിരുത്തുന്നു.
English Summary : Gold PriceToday