ADVERTISEMENT

പരമപ്രധാനമായ ഒരു നിക്ഷേപമന്ത്രമാണ് അസെറ്റ് അലോക്കേഷന്‍. ഇതു ചിട്ടയോടെ പിന്തുടർന്നാൽ സന്തുലിതമായ പോര്‍ട്‌ഫോളിയോ ഉറപ്പാക്കാനും അതുവഴി മികച്ച നേട്ടം ഉണ്ടാക്കാനും കഴിയും. ഒപ്പം താരതമ്യേന സ്ഥിരതയുള്ള വരുമാനം നേടാനുമാകും. അസെറ്റ് അലോക്കേഷനിലൂടെ വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതിനാല്‍ ഏതെങ്കിലും ഒന്നിൽ ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളില്‍ നിന്നു നിക്ഷേപത്തെ സംരക്ഷിക്കാന്‍ കഴിയും. ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. 

നിങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ ഓഹരികളാണ് കൂടുതലായി ഉള്‍പ്പെടുത്തിയിക്കുന്നത് എന്നിരിക്കട്ടെ. മഹാമാരി മൂലം 2020 മാര്‍ച്ചില്‍ ഉണ്ടായ തിരുത്തലിൽ ആ പോര്‍ട്‌ഫോളിയോ വൻ നഷ്ടത്തിലാകുമായിരുന്നു.

Testing heading for html

"Neque porro quisquam est qui dolorem ipsum quia dolor sit amet, consectetur, adipisci velit..."

അസെറ്റ് അലോക്കേഷനിലൂടെ നഷ്ടമൊഴിവാക്കാം

അതേസമയം, പോര്‍ട്‌ഫോളിയോയില്‍ കടപ്പത്രങ്ങളും സ്വർണവും കൂടി ഉണ്ടായിരുന്നുവെങ്കില്‍ മൊത്തത്തിലുള്ള ആഘാതം താരതമ്യേന കുറഞ്ഞേനെ. കടപ്പത്രങ്ങൾ സ്ഥിരത നിലനിര്‍ത്തും, അനിശ്ചിതത്വങ്ങളിൽ സ്വർണം മുന്നേറ്റം കാഴ്ചവയ്ക്കുകയും ചെയ്യും. ഇത്തരത്തിൽ ഓഹരിയിലെ തകർച്ച മൂലം പോര്‍ട്‌ഫോളിയോയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ഡെറ്റും സ്വർണവും സഹായിക്കുന്നു. 

ബുള്‍ തരംഗത്തില്‍ ഓഹരി കുതിപ്പിന്റെ ആനുകൂല്യം നേടാനായി കൂടുതല്‍ നേട്ടപ്രതീക്ഷയില്‍, നിക്ഷേപകര്‍ കൈവശമുള്ള മൊത്തം പണവും ഓഹരികളിലിടാറുണ്ട്. ഡെറ്റ് അലോക്കേഷനില്‍ കുറവ് വരുത്തി അതുകൂടി ഓഹരിയിൽ നിക്ഷേപിക്കുന്നു. എന്നാല്‍, ബുൾ റണ്ണിന്റെ ആവേശം ശമിക്കുന്നതോടെ ഇവർക്കു വലിയ നഷ്ടം സംഭവിക്കാറുണ്ട്. അസെറ്റ് അലോക്കേഷന്‍ പാലിക്കുന്ന നിക്ഷേപകർക്ക് ഈ നഷ്ടങ്ങള്‍ ഒഴിവാക്കാം 

ഐസിഐസിഐ അസെറ്റ് അലോക്കേറ്റർ ഫണ്ട്

സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന അസെറ്റ് അലോക്കേഷന്‍ ഫണ്ടുകളിലൊന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ അസെറ്റ് അലോക്കേറ്റര്‍ ഫണ്ട്. ഇതൊരു ഫണ്ട് ഓഫ് ഫണ്ട് ആണ്. ഓഹരി, ഡെറ്റ്, സ്വർണം എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ഈ സ്കീം നിക്ഷേപിക്കുന്നത്. ഫണ്ട് ഹൗസിന്റെ സ്വന്തം മൂല്യനിർണയ മാതൃക അടിസ്ഥാനമാക്കി പ്രധാനമായും ഓഹരിയിലും കടപ്പത്രങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നേടാനാകും വിധം വിവിധ ആസ്തികളിലേക്കു സജീവമായി അലോക്കേഷന്‍ നടത്തുന്നതിൽ ഏറെ വിജയിച്ചിട്ടുള്ള ഫണ്ടാണിതെന്നു പറയാം. മാറുന്ന വിപണി സാഹചര്യങ്ങളിൽ ഉചിതമായ രീതിയില്‍ പോര്‍ട്‌ഫോളിയോ വീണ്ടും സന്തുലിതമാക്കുന്നതിൽ അസെറ്റ് അലോക്കേഷന്റെ പ്രാധാന്യം വലുതാണ്.

ലേഖകൻ പെര്‍പെച്വല്‍ ഇൻവെസ്റ്റ്‌മെന്റിന്റെ സ്ഥാപകനാണ്

English Summary : Asset Allocation is an Important Investment Style to Reduce Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com