ADVERTISEMENT

ഇന്ത്യയിൽ ആധാർ കാർഡ് ഇല്ലാതെ സാമ്പത്തിക കാര്യങ്ങൾ തൊട്ട് സർക്കാർ കാര്യങ്ങൾ വരെ നടത്താനാകില്ല.വിദേശ ഇന്ത്യക്കാർ നാട്ടിൽ വരുമ്പോൾ പണമിടപാടുകൾക്കും മറ്റ് കാര്യങ്ങൾക്കും ആധാർ കാർഡ് നൽകേണ്ടി വരും. എന്നാൽ വിദേശ ഇന്ത്യക്കാർക്ക് ആധാർ ലഭിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. ഇന്ത്യൻ പാസ്‌പോർട്ടുള്ള ഒരു വിദേശ ഇന്ത്യക്കാരന് ആധാർ കാർഡിന് അപേക്ഷിക്കാമെന്ന് യുഐഡിഎഐ  വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

എങ്ങനെ എടുക്കാം?

Aadhar

∙അടുത്തുള്ള ഏതെങ്കിലും ആധാർ  കേന്ദ്രത്തിലേക്ക് ഇന്ത്യൻ പാസ്‌പോർട്ടുമായി പോകുക.എൻറോൾമെന്റ് ഫോമിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. 

∙എൻറോൾമെന്റ് ഫോമിൽ  പൂരിപ്പിക്കുന്ന വിശദാംശങ്ങൾ നിങ്ങളുടെ പാസ്‌പോർട്ടിൽ പറഞ്ഞിരിക്കുന്നതുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.

∙നിങ്ങളെ NRI ആയി എൻറോൾ ചെയ്യാൻ  ആവശ്യപ്പെടുക

∙ആധാർ കാർഡിന് അപേക്ഷിക്കുമ്പോൾ എൻആർഐ അപേക്ഷകൻ ഒരു ഡിക്ലറേഷനിൽ ഒപ്പിടേണ്ടതുണ്ട്. 

∙NRI എന്ന നിലയിൽ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുന്നതിന് ഓപ്പറേറ്ററെ സഹായിക്കുക

∙നിങ്ങളുടെ പാസ്‌പോർട്ട് സ്കാൻ ചെയ്ത്  അപേക്ഷയിൽ സമർപ്പിക്കണം 

∙ബയോമെട്രിക് ക്യാപ്‌ചർ സ്‌കാൻ നടത്തുക.

∙അപേക്ഷാ ഫോമിലെ പൂരിപ്പിച്ച വിശദാംശങ്ങളിലൂടെ ശ്രദ്ധാപൂർവം കടന്നുപോകുക എന്നതാണ് പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

aadhaar3

∙NRI അപേക്ഷകർ വിശദാംശങ്ങൾ നന്നായി പരിശോധിക്കേണ്ടതുണ്ട്.

∙പൂരിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, അപേക്ഷകന്റെ 14 അക്ക എൻറോൾമെന്റ് ഐഡിയും തീയതിയും സമയവും കാണിക്കുന്ന  അക്നോളജ്മെന്റ് സ്ലിപ്പ് സ്വീകരിക്കുക.

∙NRI അപേക്ഷകർ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ സമർപ്പിക്കേണ്ടത് പ്രധാനമാണ്. 

∙14 അക്ക എൻറോൾമെന്റ് ഐഡി നഷ്ടപ്പെട്ടവർക്ക്, വിശദാംശങ്ങൾ വീണ്ടെടുക്കാൻ അവരുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കാം.

English Summary : How NRI can Apply for Aadhar Card

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com