ഏപ്രിൽ മുതൽ നിങ്ങളുടെ മ്യൂച്ചൽ ഫണ്ട് മുടങ്ങുമോ?
Mail This Article
ഏപ്രിൽ ഒന്നിനു മുമ്പ് ഇക്കാര്യങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ തകരാറിലാകും. അതു കൊണ്ട് അവ എത്രയും പെട്ടെന്ന് പൂർത്തിയാക്കുക
1. അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ മ്യൂച്വൽ ഫണ്ട് മരവിപ്പിക്കും
ഇതുവരെ മ്യൂച്വൽ ഫണ്ട് സ്കീമിൽ നോമിനിയെ നൽകിയിട്ടില്ലേ? മാർച്ച് 31 വരെയാണ് നോമിനിയെ നിർദ്ദേശിക്കാനുള്ള സമയം. അല്ലെങ്കിൽ നോമിനി ഇല്ല എന്ന രേഖ ഒപ്പിട്ട് നൽകണം. ഇക്കാര്യം ചെയ്തില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് എസ്ഐപി പ്ലാൻ തുടരാനാവില്ല.
2. പാനും അധാറും ബന്ധിപ്പിക്കണം
പിഴയോടു കൂടി പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാർച്ച് 31 ആണ്. 1,000 രൂപയാണ് പിഴ. അല്ലാത്ത പക്ഷം പാൻകാർഡ് പ്രവർത്തന രഹിതമാവും.
3. അധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം
ആധാർ കാർഡ് എടുത്തിട്ട് 10 വർഷം പിന്നിട്ടവരാണെങ്കിൽ വിവരങ്ങൾ പുതുക്കണം. ഓൺലൈനായും അക്ഷയ സെൻററുകൾ അടക്കമുള്ള കേന്ദ്രങ്ങൾ വഴിയും പുതുക്കാം. ജൂൺ 14 വരെ പുതുക്കൽ സൗജന്യമാണ്. 25 രൂപ ഫീസാണ് തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴി പുതുക്കുന്നതിന് 50 രൂപ നൽകണം.
4. പ്രധാൻ മന്ത്രി വയ വന്ദന യോജന
വാർധക്യകാലത്ത് പെൻഷൻ ഉറപ്പാക്കുന്ന പ്രധാൻ മന്ത്രി വയ വന്ദന യോജന പദ്ധതിയിൽ ചേരാനുള്ള അവസരം മാർച്ച് 31 വരെയാണ്. എൽഐസിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. 60 വയസു കഴിഞ്ഞവർക്ക് പദ്ധതിയിൽ ചേരാം.
5. ഇൻഷുറൻസിന് നികുതി ആനുകൂല്യം ലഭിക്കില്ല
ഏപ്രിൽ മുതൽ 5 ലക്ഷം രൂപയ്ക്ക് മുകളിൽ പ്രീമിയമുള്ള ഇൻഷുറൻസുകൾക്ക് നികുതി ആനുകൂല്യം ലഭിക്കില്ല. അതായത് നികുതി ആനുകൂല്യം നേടാൻ മാർച്ച് 31നുള്ളിൽ പോളിസി എടുത്തിരിക്കണം.
English Sumamry: Do These Things Before March 31