ADVERTISEMENT

സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്‌താവാണോ നിങ്ങൾ? എങ്കിൽ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയേ മതിയാകൂ. അതിനു വേണ്ടിയാണ് മസ്റ്ററിങ് നടത്തുന്നത്. 2023 വർഷത്തിൽ ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ മസ്റ്ററിങ്ങിന് സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ 2024 മുതൽ ജനുവരി 1 നും ഫെബ്രുവരി 28/ 29 നും ഉള്ളിൽ മസ്റ്ററിങ് നടത്തിയിരിക്കണം. ഇനി മുതൽ എല്ലാ വർഷവും മസ്റ്ററിങ് നിർബന്ധമാണ്.

മസ്റ്ററിങ് നടത്തേണ്ടവർ

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിനു മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കളും ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും മസ്റ്ററിങ് നടത്തണം. 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവർക്കാണ് മസ്റ്ററിങ് ബാധകമായിട്ടുള്ളത്.

എങ്ങനെ ചെയ്യാം?

അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ചെന്ന് മസ്റ്ററിങ് പൂർത്തിയാക്കാം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ / കിടപ്പു രോഗികൾ എന്നിവർ അക്ഷയ കേന്ദ്രങ്ങളിൽ അറിയിച്ചാൽ അവർ ഗുണേഭോക്താവിന്റെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും.

മസ്റ്ററിങ് ഫീസ്

അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യുന്നവർ 30 രൂപയും വീട്ടിലെത്തി മസ്റ്റർ ചെയ്യുന്നവർ 50 രൂപയും ഫീസ് നൽകണം. ആധാർ കാർഡ് നിർബന്ധമായും കൈയിൽ കരുതണം. നേരത്തെ വാങ്ങിയ പെൻഷന്റെ സ്ലിപ്പും കരുതുന്നതു നന്നായിരിക്കും.

മസ്റ്ററിങ് നടത്തിയില്ലെങ്കിൽ

നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്നും പെൻഷൻ ലഭിക്കൂ. സമയ പരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിങ് നടത്താം. എന്നാൽ മസ്റ്ററിങ് നടത്താത്ത കാലയളവിലെ പെൻഷൻ കുടിശ്ശിക ലഭിക്കില്ല.

English Summary : Mustering for Social Security Pensioners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com