സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു
Mail This Article
സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 5,565 രൂപയിലും പവന് 44,520 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഗ്രാമിന് 45 രൂപയും 360 രൂപയും കുറഞ്ഞു ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 1, 2 തീയതികളിലാണ് ഇതിനു മുൻപ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. മെയ് 5 ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്.
രാജ്യാന്തര വിപണിയിൽ ഇന്നലെ വൈകിട്ട് 7 മണിക്ക് US വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറും രാവിലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ 1958 ഡോളറുമായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് വിലയിൽ ഇടിവ് സംഭവിച്ചേക്കാം എന്ന് വിദഗ്ദർ അഭിപ്രായപെട്ടിരുന്നു.
English Summary: Gold rate Today