ADVERTISEMENT

എളുപ്പത്തില്‍ സ്വയം തെറ്റുകൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി പടിപടിയായി ചെയ്യേണ്ട കാര്യങ്ങള്‍ ഈ ട്യൂട്ടോറിയല്‍ പരമ്പരയുടെ കഴിഞ്ഞ ലേഖനങ്ങളില്‍ വിശദമാക്കിയിരുന്നു. ലോഗിന്‍ചെയ്യേണ്ടതും ഉചിതമായ ഫോം സെല്കട് ചെയ്യേണ്ടതും പെഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ വാലിഡേറ്റ് ചെയ്യേണ്ടതും ഗ്രോസ് ടോട്ടല്‍ ഇന്‍കവും ടോട്ടല്‍ ഡിഡക്ഷന്‍സും രേഖപ്പെടുത്തേണ്ടതും ടാക്സ് പെയ്ഡ് രേഖപ്പെടുത്തേണ്ടതും  യഥാര്‍ത്ഥ ടാകസ് ലയബിലിറ്റി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കേണ്ടത് എങ്ങനെയെന്നും  ടാക്സ് അടയ്ക്കാനുണ്ടെങ്കിൽ എങ്ങനെ അത് അടയ്ക്കണം എന്നും മനസിലായല്ലോ. ഇനി റിട്ടേൺ സമർപ്പിച്ച് വാലിഡേറ്റ് ചെയ്യുന്നതും വെരിഫൈ ചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം.

1. നികുതി ബാക്കി അടയ്ക്കാനുണ്ടെങ്കിൽ അടച്ച് അതിന്റെ വിശദാംശങ്ങൾ നൽകിയ ശേഷം പ്രിവ്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

2. അപ്പോൾ കാണുന്ന വിൻഡോയിൽ നിങ്ങളുടെ പേരിനു നേരെയുള്ള ചതുരകോളത്തില്‍ ക്ലിക്ക് ചെയ്യ്ുക. 

3. സ്ഥലം രേഖപ്പടുത്തുക. അതിനുശേഷം ഏറ്റവും താഴത്തെ പ്രൊസീഡ് റ്റു പ്രിവ്യൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം ഒരിക്കല്‍ കൂടി കാണാം

4. അവ പരിശോധിച്ച് ശരിയാണ് എന്നുറപ്പാക്കി പ്രോസീഡ് റ്റു വാലിഡേഷന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 

5.അപ്പോള്‍ ഏതെങ്കിലും കോളം പൂരിപ്പിക്കാന്‍ വിട്ടപോയിട്ടുണ്ടെങ്കില്‍ എറര്‍ മെസേജ് വരും. അതില്‍ ക്ലിക്ക് ചെയ്ത് ആ ഭാഗത്ത് പോയി ഉചിതമായ ഉത്തരം നല്‍കി പൂരിപ്പിക്കുക. അതിനുശേഷം സേവ് ചെയ്യുക.

. 6. അതിനുശേഷം പ്രോസീഡ് റ്റു വാലിഡേഷന്‍ എന്നത് ക്ലിക്ക് ചെയ്യുക. 

7. അടുത്തത് പ്രൊസീഡ് റ്റു വെരിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വെരിഫൈ ചെയ്യാനുള്ള മൂന്ന് ഓപ്ഷന്‍സ് വരും. 

8. ഇതില്‍ ഉചിതമായത് സെലക്ട് ചെയ്ത് സബ്മിറ്റ് കൊടുക്കുന്നതോടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പണം പൂര്‍ത്തിയായി..

( പെഴ്സണൽ ഫിനാൻസ് വിദഗ്ധനും എന്റർപ്രണർഷിപ്പ് ട്രെയിനറുമാണ് ലേഖകൻ. ഇ മെയ്ൽ jayakumarkk8@gmail.com)

English Summary : How to Submit Your Income Tax Return in an Easy Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com