ADVERTISEMENT

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ഈ ജൂലൈ 31ന് അവസാനിക്കുകയാണ്. പലരും ഇതിനോടകം തന്നെ റിട്ടേൺ ഫയൽ ചെയ്തു കഴിഞ്ഞിരിക്കും. റിട്ടേൺ ഫയലിങുമായി ബന്ധപെട്ടു വളരെ സുപ്രധാനമായ കാര്യമാണ് ഫയൽ ചെയ്ത നിങ്ങളുടെ ആദായ നികുതി റിട്ടേൺ വെരിഫൈ ചെയ്യുക എന്നുള്ളത്. വെരിഫൈ ചെയ്യാനുള്ള സമയ പരിധി ഈ വര്‍ഷം മുതൽ 30 ദിവസം മാത്രമാണ്, മുൻപ് 120 ദിവസം വരെ സമയം ലഭിച്ചിരുന്നു. അതായത് നിങ്ങൾ റിട്ടേൺ ഫയൽ ചെയ്യുന്നത് ജൂലൈ 15 ആണെങ്കിൽ ഓഗസ്റ്റ് 15ന് മുൻപ് തന്നെ നിങ്ങൾ റിട്ടേൺ വെരിഫൈ ചെയ്യേണ്ടതുമുണ്ട്.

ആദായ നികുതി റിട്ടേൺ സമർപ്പിക്കും മുമ്പ് വാലിഡേറ്റ് ചെയ്യുന്നത് എങ്ങനെ? Read more...

എന്താണ് റിട്ടേൺ വെരിഫിക്കേഷൻ?

നിങ്ങൾ റിട്ടേൺ ഫയൽ (സബ്മിറ്റ് ) ചെയ്തു എന്നത് കൊണ്ട് മാത്രം റിട്ടേൺ ഫയലിങ് പ്രക്രിയ പൂർണമാവില്ല. അത് വെരിഫൈ ചെയ്താൽ മാത്രമേ ആദായ നികുതി വകുപ്പ് നിങ്ങളുടെ റിട്ടേൺ പ്രോസസ്സ് ചെയ്യാനായി സ്വീകരിക്കുകയുള്ളു. 

tax-11-

സമയ പരിധിക്കുള്ളിൽ റിട്ടേൺ വെരിഫൈ ചെയ്തില്ലെങ്കിലോ ?

റിട്ടേൺ  നിശ്ചിത സമയ പരിധിക്കുള്ളിൽ വെരിഫൈ ചെയ്തില്ലെങ്കിൽ നിങ്ങൾ റിട്ടേൺ ഫയൽ ചെയ്തതായി തന്നെ കണക്കാക്കില്ല. മാത്രവുമല്ല  നിങ്ങളുടെ റിട്ടേൺ സമയബന്ധിതമായി പ്രോസസ് ചെയ്യാനായി തെരെഞ്ഞെടുക്കില്ല. നിങ്ങൾക്ക് പിഴ ചുമത്തപ്പെടാനും  റീഫണ്ട് നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൂടാതെ 30 ദിവസ കാലപരിധിയ്ക്ക് ശേഷമാണ് വെരിഫൈ ചെയ്യുന്നതെങ്കിൽ ആ ദിവസമായിരിക്കും നിങ്ങൾ റിട്ടേൺ ഫയൽ ചെയ്ത ദിവസമായി പരിഗണിക്കുക. ഇത് പലപ്പോഴും late filing fee, പലിശ എന്നിവ വരാനും കാരണമാകാം. നിങ്ങള്‍ക്ക് ബിസിനസിൽ/ മൂലധന നഷ്ടമോ (Capital Loss ) ഉണ്ടെങ്കിൽ ആ നഷ്ടവും carry forward ചെയ്യാൻ സാധിക്കാതെ വരും. 

എങ്ങനെയൊക്കെ റിട്ടേൺ വെരിഫൈ ചെയ്യാം?

റിട്ടേൺ വെരിഫൈ ചെയ്യാനായി പല മാർഗ്ഗങ്ങൾ ഉണ്ട്. ഏറ്റവും എളുപ്പമുള്ള മാർഗ്ഗം everify ചെയ്യുക എന്നുള്ളതാണ്. താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു മാർഗ്ഗം ഉപയോഗിച്ച് നിങ്ങളുടെ റിട്ടേൺ everify ചെയ്യാം.

1. ഏറ്റവും എളുപ്പമുള്ള വഴി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിലേക്കു ഒരു ആധാർ OTP generate ചെയ്തു കൊണ്ടാണ്. ഈ ആധാർ OTP കൊടുത്തു കൊണ്ട് ഈസിയായി നിങ്ങളുടെ റിട്ടേൺ വെരിഫൈ ചെയ്യാം.

2. ഒരു EVC (Electronic Verification Code)  generate ചെയ്തു കൊണ്ടും റിട്ടേൺ വെരിഫൈ ചെയ്യാം. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇൻകം ടാക്‌സ് പോർട്ടലിൽ prevalidate ചെയ്തു EVC  enable ചെയ്യേണ്ടതുണ്ട്. 

online

3. ഇന്റർനെറ്റ് ബാങ്കിങ് ലോഗിൻ വഴി: പല ബാങ്കുകളുടെയും ഓൺലൈൻ ബാങ്കിങ് സൈറ്റിൽ നിങ്ങളുടെ റിട്ടേൺ ഇവെരിഫൈ ചെയ്യാനുള്ള മെനു കാണാനാകും.

4. ഡിജിറ്റൽ സിഗ്നേച്ചർ: ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് കൊണ്ട്  റിട്ടേൺ വെരിഫൈ ചെയ്യാം.

5. പല ബാങ്കുകളുടെയും എടിഎം കാർഡ് ഉപയോഗിച്ച് എടിഎം മെഷീനിലൂടെയും നിങ്ങള്‍ക്ക് റിട്ടേൺ വെരിഫൈ ചെയ്യാം.

മുകളിൽ പറഞ്ഞ ഒരു മാർഗവും നിങ്ങൾക്കു സാധ്യമല്ലെങ്കിൽ റിട്ടേൺ സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന വെരിഫിക്കേഷൻ ഫോം (ITR V) പ്രിന്റ് എടുത്തു അതിൽ ഒപ്പിട്ടു ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ  ബാംഗ്ലൂർ അഡ്രസിലേക്കു അയച്ചു കൊടുത്തു കൊണ്ടും റിട്ടേൺ വെരിഫൈ ചെയ്യാം.

അപ്പോൾ റിട്ടേൺ സബ്മിറ്റ് ചെയ്ത എല്ലാവരും സമയ പരിധിക്കുള്ളിൽ തന്നെ റിട്ടേൺ വെരിഫൈ ചെയ്യാൻ ശ്രദ്ധിക്കുക.

ലേഖകൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്

English Summary : Don't forget to Verify Your Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com