കയറിയും ഇറങ്ങിയും സംസ്ഥാനത്തെ സ്വർണ വില
Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞു നിന്ന സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 5,535 രൂപയിലും പവന് 44,280 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായ രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വർണ വില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഈ ശനിയാഴ്ച വരെ സംസ്ഥാനത്ത് സ്വർണവിലയിൽ പ്രകടമായ ചാഞ്ചാട്ടം തുടർന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിലും മാറ്റങ്ങൾ പ്രകടമായത്.
ജൂലൈ 5ന് രേഖപ്പെടുത്തിയ ഗ്രാമിന് 5570 രൂപയും പവന് 44,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ജൂലായ് 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,405 രുപയും പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സ്വർണം മാസാവസാനത്തില്‍ ചാഞ്ചാട്ടത്തിൽ തന്നെയാണ് തുടരുന്നത്.
English Summary : Gold Price Today in Kerala