ഓണക്കാലത്ത് ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണ വില ഇടിയുന്നു
Mail This Article
സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 4%ലേക്ക് കുറയുന്നത് സ്വർണത്തിന് അനുകൂലമാണ്. ഇന്ന് അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കുന്നതും സ്വർണത്തിന് പ്രധാനമാണ്.
English Summary : Gold Price Today