കേരളത്തിൽ ഒരു പവൻ വാങ്ങാൻ ഏകദേശം 50,624 രൂപ!
Mail This Article
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് ഗ്രാമിന് 5845 രൂപയിലും പവന് 46,760 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. നവംബർ 29 ലെ റെക്കോർഡ് നിരക്കായ ഗ്രാമിന് 5,810 രൂപയും പവന് 46480 രൂപയുമാണ് ഇന്നത്തെ വില മറി കടന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
കഴിഞ്ഞ വർഷം ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 39,000 രൂപയിൽ വ്യാപാരം നടന്ന സ്വർണം വർഷവസാനം 40,480 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഈ വർഷം സ്വർണം റെക്കോർഡുകൾ ഭേദിക്കുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും വില കയറ്റത്തിന് കാരണം. രാജ്യാന്തര സ്വർണവില 2072.12 ഡോളർ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ വെടി നിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും, ആഗോള ഓഹരി വിപണികളുടെ തിരിച്ചുവരവും യുഎസ് ഫെഡ് നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 30 ദിവസത്തിനിടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3 ശതമാനം വരെയാണ് വില വര്‍ധിച്ചത്. ഇന്നത്തെ ഒരു ഗ്രാമിന്റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക് ഹാൾ മാർക്കിങ്, HUID, GST ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 50624.04 രൂപ നൽകണം.