ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ് ഗ്രാമിന്  5,715 രൂപയിലും പവന്  45,720 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

സ്വർണ വിലയിൽ റെക്കോർഡ് നിരക്കുകൾ ആയിരുന്നു കഴിഞ്ഞ ആഴ്ച പ്രകടമായത്. ഡിസംബർ 4ന് സ്വർണവില 47,080 രൂപയിൽ സർവകാല റെക്കോഡ് നിലവാരം കുറിച്ച ശേഷം ഘട്ടം ഘട്ടമായി  ഇടിഞ്ഞു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരിക്കുകയാണ്.

English Summary:

gold Price decreasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com