ADVERTISEMENT

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,665 രൂപയിലും പവന് 45,320 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. 

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,675 രൂപയിലും പവന് 45,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഒരാഴ്ച കൊണ്ട് പവന് കുറഞ്ഞത് 1,760 രൂപയാണ്. ഡിസംബർ 4ന് പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ  47080 രൂപയിലും ഗ്രാമിന് 5885 രൂപയിലും എത്തിയ ശേഷം പടിപടിയായി കുറയുകയായിരുന്നു. രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പ് തുടങ്ങിയതാണ്  വില ഇടിവിന് കാരണം.  ‌

English Summary:

Today's Gold Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com