ADVERTISEMENT

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്.

ഡിസംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന്  45320 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.  അതേ സമയം  ഡിസംബർ 4 ലെ  ഗ്രാമിനു 5,885 രൂപയും പവന് 47080 രൂപയുമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് നിലവിലെ വർധനക്ക് കാരണം.അതേ സമയം കേരളത്തിലെ വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില.

English Summary:

Gold Price Unchanged Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com