ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡിൽ നിന്നും താഴേക്ക് ഇറങ്ങി സ്വർണം. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന്  5,855 രൂപയിലും പവന്  46,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

സംസ്ഥാനത്ത് ഇന്നലെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഡിസംബർ 4 ലെ റെക്കോർഡ് വിലയായ ഗ്രാമിന് 5,885 രൂപയെയും പവന് 47,080 രൂപയെയുമാണ് ഇന്നലത്തെ വില മറി കടന്നത്.

സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് നിരാശയാണ് ഫലം എങ്കിലും നിക്ഷേപകരെ സംബന്ധിച്ച് വില ഉയരുന്നത് അനുകൂലമാണ്. വേൾഡ് ഗോൾഡ് കൗൺസിൽ അടുത്ത വർഷവും സ്വർണവില കുതിക്കും എന്ന് തന്നെയാണ് വിലയിരുത്തുന്നത്. നിലവിൽ രാജ്യാന്തര സ്വർണവില നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

English Summary:

Gold Price Decreased Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com