ADVERTISEMENT

സർക്കാർ-എയ്ഡഡ് ക്രിസ്ത്യൻ മിഷനറി സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിന് ആദായനികുതി നൽകണോ ? തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള നൂറോളം രൂപതകളും സഭകളും ഉന്നയിച്ച ഈ ചോദ്യം സുപ്രീം കോടതി തീർപ്പാക്കും. കന്യാസ്ത്രീകളുടെയും വൈദികരുടെയും വരുമാനം സ്‌കൂൾ നടത്തുന്ന സഭയുടെ വരുമാനമായി മാറുന്നുവെന്നും ഈ അധ്യാപകർ ശമ്പളമായി നേടുന്ന പണം വ്യക്തിപരമായി സമ്പാദിക്കുന്നില്ലെന്നുമാണ് ഈ അപ്പീലുകളിലെ പ്രധാന വാദം.

സഭ സമർപ്പിക്കും

സ്‌കൂൾ നടത്തുന്ന സഭയ്‌ക്കോ രൂപതയ്‌ക്കോ വരുമാനം കൈമാറും, ആവശ്യമുള്ളിടത്തെല്ലാം സഭ റിട്ടേണുകൾ സമർപ്പിക്കും എന്ന രീതിയാണ് വൈദികരും, കന്യാസ്ത്രീകളും പിന്തുടർന്നിരുന്നത്.

മിഷനറിമാർ നൽകുന്ന സേവനത്തിനു അവർ സ്വീകരിക്കുന്ന ഫീസിൽ നിന്ന് ആദായ നികുതി ഈടാക്കരുതെന്ന 1944 ലെ നികുതി വകുപ്പിന്റെ സർക്കുലർ ഇപ്പോൾ പ്രസക്തമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

70 വർഷം നികുതി അടച്ചില്ലെങ്കിലും   2014 ഡിസംബർ 1ന്, സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന എല്ലാ മത സഭകളിലെയും അംഗങ്ങളിൽ നിന്നും TDS പ്രാബല്യത്തിൽ വരുത്താൻ ഐടി വകുപ്പ് സംസ്ഥാന വിദ്യാഭ്യാസ അധികാരികൾക്ക് നിർദ്ദേശം നൽകി. ഇതിനു ശേഷം  മദ്രാസ്, കേരള ഹൈക്കോടതികൾ പല കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ഇതിലാണ് സുപ്രീം കോടതി തീരുമാനമെടുക്കുക. 

English Summary:

Income tax Exemptions for Nuns and Chritian Fathers, the Case is in Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com