ADVERTISEMENT

മെയ് മാസം മുതൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ സൂചിപ്പിച്ചു. ഇതോടെ കൊല്ലം തുറമുഖത്തിനും പ്രാധാന്യം കൂടുമെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനോടനുബന്ധിച്ചുള്ള ഔട്ടർ റിങ് റോഡ് സമയ ബന്ധിതമായി പൂർത്തിയാക്കും. വിഴിഞ്ഞത്തെ പ്രത്യേക 'ഹബാക്കി' മാറ്റും എന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി.
 

ചെറുകിട തുറമുഖങ്ങൾക്കും കൂടുതൽ വികസന സാധ്യതകൾ കേരളം കണ്ടെത്തും. ചെറുകിട തുറമുഖങ്ങൾക്ക് 5 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തുറമുഖ വികസനത്തിനും കപ്പൽ ഗതാഗതത്തിനും ബജറ്റിൽ 74 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊഴിയൂരിൽ ചെറു മൽസ്യബന്ധന തുറമുഖത്തിന് 5 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്.

English Summary:

Announcements for Vizhinjam Port in Kerala Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com