ആദായനികുതിയിൽ 30% വരെ ലാഭിക്കാം; 24% നേട്ടം നൽകി ടാക്സ് സേവർ ഫണ്ടുകൾ
Mail This Article
ആദായനികുതി ഇളവിനായി ഏവരും ആശ്രയിക്കുന്ന സെക്ഷൻ 80 സിയിൽ തിരഞ്ഞെടുപ്പു ശരിയായാൽ നികുതിയിളവിനൊപ്പം ആകർഷകമായ ആദായവും ഉറപ്പാക്കാം. 80 സിയില്‍ നിക്ഷേപങ്ങള്‍ക്ക് ആണ് ആദായനികുതി ഇളവു നേടാവുന്നത്. പരമാവധി ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപം വരുമാനത്തില്‍നിന്നു കുറയ്ക്കാനും അതനുസരിച്ച് നികുതി ലാഭിക്കാനും കഴിയും. പക്ഷേ, ഈ ഓരോ പദ്ധതിയും ഒന്നിനൊന്നു വ്യത്യസ്തമായതിനാല്‍ നിങ്ങളുടെ സാഹചര്യങ്ങളനുസരിച്ചു ശ്രദ്ധിച്ചു വേണം തിരഞ്ഞെടുക്കാന്‍. ഓരോ പദ്ധതിയുടെയും വിവിധ ഘടകങ്ങള്‍ താരതമ്യം ചെയ്ത പട്ടിക കാണുക.
ഇവിടെ ഉയര്‍ന്ന ആദായം കിട്ടുന്ന ഇഎസ്എസ്എസ്, യുലിപ് (ഓഹരിയില്‍ നിക്ഷേപിക്കുന്ന പ്ലാന്‍) എന്നിവയില്‍ നഷ്ടസാധ്യത വളരെ ഉയര്‍ന്നതാണ്. പക്ഷേ, കുറഞ്ഞത് മൂന്ന് അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് ലോക് ഇന്‍ പീരീഡ് ഉള്ളതിനാല്‍ വിപണിസംബന്ധമായ റിസ്‌ക്കിനെ മറികടന്ന് മികച്ച നേട്ടം ഉറപ്പാക്കാന്‍ ഇവയ്ക്കു കഴിയും. മാത്രമല്ല, മറ്റു പദ്ധതികളുായി താരതമ്യം ചെയ്യുമ്പോള്‍ ലോക് ഇന്‍ പിരീഡ് കുറവാണ് എന്നതും ഇവയുടെ ആകര്‍ഷണീയത കൂട്ടുന്നു.
എന്തുകൊണ്ട് ഇഎൽഎസ്എസ്?
ജനപ്രീയനിക്ഷേപമായ ബാങ്ക് പോസ്റ്റ്ഓഫീസ് പദ്ധതികളും എട്ടു ശതമാനത്തിൽ താഴെ മാത്രം വാർഷികാദായം നൽകുമ്പോൾ ഇഎൽഎസ്എസുകളും എൻപിഎസും യുലിപ്പുകളും 12 ശതമാനത്തിലിൽ അധികം നൽകും. എന്നാൽ ഏറ്റവും ഏറ്റവും കുറഞ്ഞ ലോക് ഇൻ പീരിഡ് ഇഎൽഎസ് എസുകളെ കൂടുതൽ ആകർഷകമാക്കുന്നു. മാത്രമല്ല യുലിപ്പിൽ ലൈഫ് കവറേജിനുള്ള ചെലവു കൂടി എടുക്കുമെന്നതിനാൽ നിക്ഷേപനേട്ടം കുറയും . അതുപോലെ ശരാശരി വാർഷിക നേട്ടം 12–18 ശതമാനം എന്നു പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷമായി ഇഎൽഎൽ എസുകൾ നൽകിയ നേട്ടം അതിലും എത്രയോ അധികമാണ്. 30 % വരെ ആദായനികുതി ഇളവുനൽകുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകൾ കഴിഞ്ഞ വർഷം ശരാശരി 24% ആദായം നൽകി.
എന്നാൽ ഉയര്‍ന്ന നേട്ടം കണ്ട് ഇഎല്‍എസ്എസില്‍ നിക്ഷേപിക്കുംമുൻപ് ചില കാര്യങ്ങള്‍ വിലയിരുത്തണം. ഇക്വിറ്റി ഫണ്ടായതിനാൽ റിസക് കൂടുതലാണ്. അതിനാല്‍ ഏറ്റവും മികച്ച റേറ്റിങ്ങുള്ളവതന്നെ തിരഞ്ഞെടുക്കണം. നല്ല കമ്പനിയുടെ, കുറഞ്ഞ എക്സപെൻസ് റേഷ്യോ ഉള്ള ഫണ്ടുകളാണു നല്ലത്. അതുപോലെ ഫണ്ട് എത്ര വർഷമായി നിലവിലുണ്ട്, എത്ര കോടി രൂപയുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നു എന്നിവയും പ്രധാനമാണ്.
പ്രമുഖ റേറ്റിങ് ഏജൻസിയായ വാല്യു റിസർച്ച് ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ റേറ്റിങ് നൽകിയ മികച്ച ഫണ്ടുകളുടെ പട്ടിക കാണുക. കഴിഞ്ഞ ഒന്ന്, മൂന്ന് , അഞ്ച് വർഷ കാലയളവിൽ നൽകിയ ആദായമാണ് നൽകിയിിരിക്കുന്നത്. ജനുവരി മൂന്നാമത്തെ ആഴ്ചയിലെ വില(എൻഎവി) അനുസരിച്ചുള്ള വിവരങ്ങൾ .
2024 ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധികരിച്ചത്.