ഓഹരികളിൽ സ്മാർട്ടായി നിക്ഷേപിക്കാൻ ജിയോജിത്തിന്റെ സ്മാര്‍ട്ട്‌ഫോളിയോസ്
Mail This Article
നിക്ഷേപകര്‍ക്ക് ഒരു ആശയം പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു കൂട്ടം ഓഹരികള്‍ (ബാസ്‌ക്കറ്റുകള്‍) തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് സ്മാര്‍ട്ട്‌ഫോളിയോസ്. നിക്ഷേപകര്‍ക്ക് അവരുടെ നഷ്ടസാധ്യത നേരിടാനുള്ള കഴിവിന്റേയും നിക്ഷേപ രീതിയുടേയും അടിസ്ഥാനത്തില്‍ ഇതിലേക്ക് ഓഹരികള്‍ തെരഞ്ഞെടുക്കാം.
ജിയോജിത് സ്മാര്‍ട്ഫോളിയോസ് പ്രൊഫണല്‍ ആയി തെരഞ്ഞെടുത്ത ഓഹരികളായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഓഹരി വിപണിയില്‍ ഒരു മുന്‍പരിചയവും ഇല്ലെങ്കിലും എളുപ്പത്തില്‍ തെരഞ്ഞെടുപ്പു നടത്താനും നിക്ഷേപം ആരംഭിക്കുവാനും സാധിക്കും. നിക്ഷേപകര്‍ക്ക് ഒറ്റ തവണയായി നിക്ഷേപിക്കുകയോ എസ്‌ഐപി രീതിയില്‍ നിക്ഷേപിക്കുകയോ ചെയ്യാം.
∙ നിലവിലുള്ള ജിയോജിത്ത് ഉപഭോക്താക്കള്‍ക്ക് അവരുടെ ട്രേഡ് കോഡും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ഏതു ബാസ്‌ക്കറ്റിനു വേണ്ടിയും റജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്യാനാവും.
∙ ഉപഭോക്താക്കള്‍ ഇങ്ങനെ വാങ്ങുന്ന ഓഹരികള്‍ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ പ്രതിഫലിക്കും.
∙ കടലാസു ജോലികള്‍ ഒന്നുമില്ലാതെ ഉപഭോക്താവിന് ഈ സേവനം ഓണ്‍ലൈന്‍ ആയി ഡീ ആക്ടിവേറ്റ് ചെയ്യാനുമാകും.
സ്മാര്‍ട്ട്‌ഫോളിയോസിന്റെ സവിശേഷതകള്‍
∙ മികച്ച രീതിയില്‍ ഗവേഷണം നടത്തിയ ഓഹരികള്‍ ഉള്‍പ്പെട്ട പത്തു വൈവിധ്യവല്‍കൃത ബാസ്‌ക്കറ്റുകള്‍
∙ വിവിധങ്ങളായ നിക്ഷേപ രീതികള്‍, തുകകള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയായിരിക്കും ഓരോ ബാസ്‌ക്കറ്റുകളിലും ഉണ്ടാകുക.
∙ ദീര്‍ഘകാലത്തേക്കും മധ്യകാലത്തേക്കും നിക്ഷേപിക്കുന്നവര്‍ക്ക് മികച്ചത്
∙ കടലാസു ജോലികള്‍ ഒന്നുമില്ല.
DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.