ADVERTISEMENT

ഞാൻ യുഎഇയില്‍ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ എനിക്ക്‌ ഇന്ത്യയില്‍ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപം തുടങ്ങാന്‍ കഴിയുമോ? സാധ്യമാകുമെങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ എന്താണ്‌? 

∙നിങ്ങള്‍ക്ക്‌ ഇന്ത്യയില്‍ ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ കഴിയും. ഇതിനുള്ള ആദ്യപടി കെവൈസി റജിസ്‌ട്രേഷനാണ്‌. സെബിയിൽ റജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ബ്രോക്കിങ്‌ സ്ഥാപനത്തില്‍ ഒരു ഡീമാറ്റ്‌ അക്കൗണ്ടും ട്രേഡിങ്‌ അക്കൗണ്ടും തുറക്കുന്നതിലൂടെ ഓഹരികളില്‍ നിക്ഷേപം നടത്താവുന്നതാണ്‌. 

എന്‍ആര്‍ഐ പദവിയുള്ള (എന്‍ആര്‍ഇ) നിക്ഷേപകര്‍ പിഐഎസ്‌ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഏതെങ്കിലും തിരഞ്ഞെടുത്ത/നിയുക്ത ബാങ്കുകളില്‍ ഒരു പിഐഎസ്‌ (പോര്‍ട്‌ഫോളിയോ ഇന്‍വെസ്‌റ്റ്‌മെന്റ്‌ സ്‌കീം) അക്കൗണ്ട്‌ കൂടി തുറക്കേണ്ടതുണ്ട്‌. 

ഡീമാറ്റ്‌/ട്രേഡിങ്‌ അക്കൗണ്ടുകള്‍ തുറക്കുന്ന സമയത്ത്‌ കെവൈസി റജിസ്‌ട്രേഷനും പൂര്‍ത്തിയാകും. 

എന്‍ആര്‍ഒ പദവിയിലുള്ള എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക്‌ ഡീമാറ്റ്‌ അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുറക്കുന്നതിലൂടെ നിക്ഷേപം തുടങ്ങാം (പിഐഎസ്‌ അക്കൗണ്ടിന്റെ ആവശ്യമില്ല). അതേസമയം കെവൈസി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിങ്ങള്‍ക്ക്‌ നിക്ഷേപം തുടങ്ങാം. 

English Summary : Can an Nri Invest in Indian Share Market?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com