ADVERTISEMENT

മികച്ച പണലഭ്യതയും ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകളുടെ നിരക്കു കുറക്കലുമെല്ലാം കാരണം ഗുണകരമായൊരു അന്തരീക്ഷമായിരുന്നു കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓഹരി വിപണികള്‍ക്കു ലഭിച്ചത്. മഹാമാരിയെ തുടര്‍ന്ന് ആഗോള സമ്പദ്ഘടനകള്‍ നടത്തിയ പണലഭ്യതാ നീക്കങ്ങളും പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്. ഇതിനെല്ലാം ശേഷം അധിക ലിക്വിഡിറ്റി ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിന്ന് കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും ഘട്ടംഘട്ടമായി പിന്‍വാങ്ങുന്നത് ആഗോള തലത്തില്‍ വിപണികളില്‍ ആഘാതമുണ്ടാക്കാം.  ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകര്‍ സുപ്രധാനമായ നാലു ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിക്ഷേപിക്കുന്നതാവും മികച്ചത്. വിവിധങ്ങളായ ആസ്തികളില്‍ നിക്ഷേപിക്കുന്ന തന്ത്രവും 2022-ല്‍ പിന്തുടരുന്നത് ഉചിതമായിരിക്കും. 

മൂല്യം

ഓഹരി വിപണി പരിഗണിക്കുമ്പോള്‍ മൂല്യനിര്‍ണയും മോശമല്ലെന്നും ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപിക്കുന്നത് ആശാസ്യമാണെന്നും കാണാനാവും. അതേ സമയം ആസ്തി വകയിരുത്തല്‍ കൃത്യമായി പാലിക്കുകയും വേണം.

ഇന്ത്യയിലെ ബിസിനസ് സൈക്കിള്‍ അനുകൂലമായ രീതിയിലേക്കു കടന്നിരിക്കുന്നതും ശ്രദ്ധേയമാണ്. കോര്‍പറേറ്റുകള്‍ അവയുടെ വായ്പകള്‍ കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍ ധനകമ്മി നിയന്ത്രണത്തിനു കീഴിലാണ്. ധനകാര്യ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികളുടെ കാര്യവും അതു പോലെ തന്നെ.

അടിസ്ഥാന സൗകര്യ വികസനവും മറ്റു മേഖലകളും സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ അവയ്ക്കുള്ള സര്‍ക്കാര്‍ പിന്തുണയാണ് സൂചിപ്പിക്കുന്നത്. കോര്‍പറേറ്റ് വരുമാനവും സ്ഥായിയായ നിലയിലാണ്.

സൂചനകളും ചിന്താഗതികളും

ഇതിനിടെ വിപണിയിലെ സൂചനകളും വികാരവുമാണ് പരിഗണിക്കേണ്ട മറ്റു ഘടകങ്ങള്‍. അമേരിക്കയിലെ നിരക്കു വര്‍ധന, ട്രഷറി വരുമാനം, കോവിഡിന്റെ ഭാവി വകഭേദങ്ങൾ എന്നിവയെകുറിച്ചുള്ള സൂചനകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അതേ സമയം വിപണിയുടെ വികാരങ്ങള്‍ പരിഗണിക്കുമ്പോള്‍ കഴിഞ്ഞ ആറു മാസത്തിലേറെയായുള്ള ഐപിഒ നിക്ഷേപങ്ങള്‍ ശ്രദ്ധേയമാകുന്നു. വന്‍തോതില്‍ വില നിശ്ചയിച്ചിരുന്നവയില്‍ പോലും നിക്ഷേപം നടത്തുകയുണ്ടായി. ഇവയെല്ലാം വികാരപരമായ കോണില്‍ ആശങ്കയുണര്‍ത്തുന്നവയാണ്.

വിപണിയുടെ വീക്ഷണം

ഓഹരി വിപണികള്‍ ദീര്‍ഘകാലത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് തങ്ങളുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇടക്കാലത്തേക്ക് നാം ജാഗ്രതയോടെ തുടരണം.  ഇപ്പോഴത്തെ ആഭ്യന്തര, ആഗോള വിപണി സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സജീവമായ നിക്ഷേപ ആസൂത്രണവും വിവിധ ആസ്തികളിലായുള്ള രീതിയും വേണമെന്നാണ് തങ്ങളുടെ അഭിപ്രായം. സമീപ ഭാവിയില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ അതു സഹായിക്കും.

നേട്ടമില്ലാതെ ഐപിഒകള്‍ തെരഞ്ഞെടുക്കുക, ഡെറിവേറ്റീവുകളെ  ഉയര്‍ന്ന തോതില്‍ ആശ്രയിക്കുക, ആസ്തി വകയിരുത്തല്‍ അവഗണിക്കുകയും ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുകയും ചെയ്യുക (ഡെറ്റ്, സ്വര്‍ണം, കാഷ് എന്നിവയെ അവഗണിക്കുക) എന്നിവ അടുത്ത വര്‍ഷത്തേക്ക് നിക്ഷേപകര്‍ക്ക് നെഗറ്റീവ് ആയ നിക്ഷേപ അനുഭവങ്ങള്‍ നല്‍കാനിടയുള്ള മേഖലകളാണ്.  അപകട സാധ്യതയുള്ള ആസ്തികളിലാണ് നിങ്ങളുടെ കൂടുതല്‍ നിക്ഷേപമെങ്കില്‍ നഷ്ട സാധ്യത കുറയ്ക്കാനുള്ള മികച്ച സമയം ഇതാണ്. ഒരൊറ്റ ആസ്തി വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം വിവിധങ്ങളായ ആസ്തി വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന രീതികള്‍ സ്വീകരിക്കണം. ഓഹരി അനുബന്ധ നിക്ഷേപമാണ് പരിഗണിക്കുന്നതെങ്കില്‍ വിവിധ തീമുകളിലും വിവിധ വിഭാഗങ്ങളിലും നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നവ തെരഞ്ഞെടുക്കുക.

വിഭാഗങ്ങള്‍ തിരിച്ചുള്ള സമീപനമാണെങ്കില്‍ ഓട്ടോ, ബാങ്ക്, ടെലകോം, ചില പ്രതിരോധ മേഖലകള്‍ തുടങ്ങിയവ ഫാര്‍മയും ആരോഗ്യ സേവനവും പോലെ തിരുത്തപ്പെട്ടിട്ടുണ്ട്. മഹാമാരിയെ തുടര്‍ന്ന് ഉപഭോഗ മേഖലയിലുള്ള സമ്മര്‍ദ്ദങ്ങള്‍ കണ്‍സ്യൂമര്‍ നോണ്‍ ഡ്യൂറബിള്‍ വിഭാഗത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നു.

ദീര്‍ഘകാല കാഴ്ചപ്പാടുള്ള നിക്ഷേപകരെ സംബന്ധിച്ച് സജീവമായ ആസൂത്രണം, ദീര്‍ഘ-ഹ്രസ്വ കാല തന്ത്രങ്ങള്‍, വിവിധ ആസ്തികളിലായുള്ള വകയിരുത്തലുകള്‍ തുടങ്ങിയവയ്ക്കുള്ള സമയമാണ് 2022.  ആസ്തി വകയിരുത്തലില്‍ ശ്രദ്ധിച്ച്, അപകട സാധ്യത പരിഗണിച്ച ശേഷം ലിക്വിഡിറ്റിയുള്ള എല്ലാ ആസ്തി വിഭാഗങ്ങളിലും നിക്ഷേപിക്കുന്നവരായിരിക്കും ഇനി പണമുണ്ടാക്കുക. 

ലേഖകൻ ഐസിഐസിഐ പ്രൂഡൻഷ്യൽ എഎംസിയുടെ എക്സിക്യൂട്ടിവ് ‍ഡയറക്ടറും സി.ഐ.ഒ യുമാണ്

English Summary : Importance of Asste Diversification in Mutual Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com