ADVERTISEMENT

ഇന്നലെ പത്തു ശതമാനം ഇടിഞ്ഞ് 776 രൂപ. ഇന്ന് വീണ്ടും 24 രൂപ കുറഞ്ഞ് 752 രൂപ. ഇഷ്യു പ്രൈസായ 949 രൂപയേക്കാൾ 197 രൂപ  കുറവാണ് ഇന്നത്തെ വില. മെയ് 17 ലെ ലിസ്റ്റിങ് വിലയായ 867.20 രൂപയേക്കാൾ 115 രൂപ കുറവ്.  

രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനം എന്നു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന എൽഐസിയുടെ ഓഹരി വില ഇതു എങ്ങോട്ട് ആണ് പോകുന്നത് എന്ന സംശയത്തിലാണ് നിക്ഷേപകരും വിപണിയും ഇപ്പോൾ. ഈ രീതിയിൽ പോയാൽ താമസിയാതെ 700 ലേയ്ക്ക് കൂപ്പു കുത്തുമോ എന്നു സംശയിക്കുന്നവരും കുറവല്ല.  

ഒരു സാധാരണ നിക്ഷേപകനു എൽഐസി ലിസ്റ്റിങ്ങിനു ശേഷം മൂന്നാഴ്ച തികയും മുൻപേ ഒരു ഓഹരിയിൽ ഉണ്ടായ നഷ്ടം 108 രൂപയോളം. ഡിസ്ക്കൗണ്ടിൽ ഓഹരി കിട്ടിയ പോളിസിയുടമകൾക്കും എൽഐസി ജീവനകാർക്കും നഷ്ടക്കണക്ക് അൽപം കുറവാണ് എന്നത്  ആശ്വാസം.

English Summary : LIC Share Prices are Coming Down. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com