ADVERTISEMENT

പെപ്‌സികോയ്ക്ക് വേണ്ടി ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്ന വരുണ്‍ ബിവ്‌റേജസ് (വിബിഎല്‍) ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. മെയ് 2ന് നടക്കുന്ന ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. വില കുറച്ചു കൊണ്ട് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കുകയും ഓഹരികളുടെ ലഭ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

16 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വിബിഎല്‍, ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഓഹരികളില്‍ ഒന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിബിഎല്‍ ഓഹരികള്‍ 100 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവില്‍ 1,435.80 രൂപയാണ് (11.30AM) വിബിഎല്‍ ഓഹരികളുടെ വില. 

4 വര്‍ഷത്തിനിടെ മൂന്ന് തവണ 1:2 എന്ന നിരക്കില്‍ ബോണസ് ഓഹരികളും കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.  2022 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 81.2 കോടി രൂപയുടെ ലാഭമാണ് വിബിഎല്‍ നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 150 ശതമാനത്തോളം ആണ് ഉയര്‍ന്നത്.

English Summary : Varun Beverages Spliting Shares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com