ADVERTISEMENT

പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഓഹരി തിരിച്ചുവാങ്ങൽ (Stock Buy Back) പരിഗണിക്കുന്നു. ഏപ്രിൽ 26–27 തീയതികളിൽ നടക്കുന്ന ബോർഡ് മീറ്റിംഗിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. വിപ്രോയിൽ  പ്രൊമോട്ടർമാർക്കുള്ളത് 72.92 ശതമാനം ഓഹരി വിഹിതമാണ്.   കഴിഞ്ഞ 7 വർഷത്തിനിടെ നാലുതവണയാണ് വിപ്രോ ഓഹരികൾ തിരികെ വാങ്ങിയത്.

 

 അവസാനമായി ഓഹരികൾ വാങ്ങിയത്  2020 ഡിസംബർ–2021 ജനുവരി കാലയളവിലായിരുന്നു. അന്ന് 9,500 കോടി രൂപയ്ക്ക് 237.5 ദശലക്ഷം ഓഹരികളായിരുന്നു വാങ്ങിയത്. ഓഹരി ഒന്നിന് 400 രൂപയ്ക്കായിരുന്നു ഇടപാട്. ഇത്തവണ 3–4.2 ശതമാനം ഓഹരികൾ തിരികെ വാങ്ങുമെന്നാണ് വിലയിരുത്തൽ.  2022 മാർച്ച് 31ലെ കണക്കുകൾ പ്രകാരം  വിപ്രോയുടെ കൈവശമുള്ളത് 36,500 കോടി രൂപയാണ്.  ഏപ്രിൽ 27ന് 2022–23 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങളും കമ്പനി പ്രസിദ്ധീകരിക്കും. 

 

നിലവിൽ (12.00 PM) രണ്ടു ശതമാനത്തിന് മുകളിൽ ഉയർന്ന് 375.90  രൂപയിലാണ് വിപ്രോ ഓഹരികളുടെ വ്യാപാരം.  കഴിഞ്ഞ ഒരു വർഷത്തിനിടെ 28 ശതമാനത്തോളം ഇടിവാണ് ഓഹരികൾക്കുണ്ടായത്.

 

English Summary: Wipro share price jumps as IT company's board to consider buyback of shares soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com