ADVERTISEMENT

ആദിത്യ ബിര്‍ള ഗ്രൂപ്പ് ജുവലറി ബിസിനസിലേക്ക്. നോവല്‍ ജുവല്‍സ് (Novel Jewels) എന്ന ബ്രാന്‍ഡിന് കീഴില്‍ ആരംഭിക്കുന്ന ജുവലറി ശൃംഖലയ്ക്കായി 5,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ടാറ്റയുടെ തനിഷ്‌ക്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ഡ്സ്,  കല്യാണ്‍ ജുവലേഴ്‌സ്, റിലയന്‍സ് ജുവല്‍സ്, ജോയി ആലുക്കാസ്, ഭീമ തുടങ്ങിയ ബ്രാന്‍ഡുകളുമായാവും ബിര്‍ളയുടെ മത്സരം

ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് വലിയ സാധ്യത

ഏകദേശം 78 ബില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ ആഭരണ വിപണി (Gem and Jewellery). രണ്ടുവര്‍ഷം കൊണ്ട് വിപണി 90 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വിപണിയുടെ 35 ശതമാനം മാത്രമാണ് ബ്രാന്‍ഡഡ് ഷോറൂം ശൃംഖലകളുടെ സാന്നിധ്യം. 70-75 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് അസംഘടിത പ്രാദേശിക സ്വര്‍ണ വ്യാപാരികളാണ്.  ഷോറും ശൃംഖലകളുടെ വിപണി വിഹിതം 5 വര്‍ഷം കൊണ്ട് 40 ശതമാനത്തിലെത്തുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. ഈ വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കുകയാണ് ബിര്‍ള ഗ്രൂപ്പിന്റെയും ലക്ഷ്യം.

English Summary : Adity Birla Group Entering Into Jewellery Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com