യാത്ര ഐ പി ഒ സെപ്റ്റംബർ 15 മുതൽ
Mail This Article
ഓൺലൈൻ ട്രാവൽ ബുക്കിങ് സ്ഥാപനമായ യാത്രാ ഓൺലൈൻ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വില 135-142 രൂപയായി നിശ്ചയിച്ചു. ഐപിഒ സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 20 വരെ യാണ്. യാത്രയുമായി മത്സരിക്കുന്ന ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ലിമിറ്റഡിന്റെ ഓഹരികൾ 2021 മാർച്ചിൽ 510 കോടി രൂപയുടെ ഐപിഒ വഴി ലിസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ ഓഹരിക്ക് ഒരു വർഷത്തിൽ 80 ശതമാനമാണ് ഇടിവ് ഉണ്ടായിരിക്കുന്നത്.
2006-ൽ സ്ഥാപിതമായ യാത്ര, അവധിക്കാല പാക്കേജിന് പുറമെ ഫ്ലൈറ്റ്, ഹോട്ടലുകൾ, ബസ് ബുക്കിങ് തുടങ്ങിയ സേവനങ്ങൾ നൽകുന്നുണ്ട്. EaseMyTrip പ്രധാനമായും ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിങ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എസ് ബി ഐ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡ്, ഡിഎഎം ക്യാപിറ്റൽ അഡൈ്വസേഴ്‌സ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ. 2023 മാർച്ച് 31 ലെ കണക്കനുസരിച്ച്, പ്രധാന ആഭ്യന്തര ഓൺലൈൻ ട്രാവൽ ഏജൻസികൾക്കിടയിൽ ഹോട്ടലുകളും താമസ സൗകര്യങ്ങളുമായി ഏറ്റവും കൂടുതൽ ടൈ-അപ്പുകളുണ്ടെന്ന് യാത്രാ ഓൺലൈൻ അവകാശപ്പെടുന്നു. മെയ്ക്ക് മൈട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലിയർട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ്, തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയാണ് ഈ രംഗത്തെ മറ്റ് കമ്പനികൾ.
English Summary : Yatra IPO will Start on September 15