പി എം കിസാൻ സമ്മാൻ നിധി ആനുകൂല്യം: തപാൽ വകുപ്പിലും സൗകര്യം
Mail This Article
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി സൗകര്യം എർപ്പെടുത്തി. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും ആധാർ ലിങ്കിങ് പരാജയപ്പെട്ടതു മൂലം ഡി ബിടി ലഭിക്കാത്തവർക്കും ആനുകൂല്യം ലഭിക്കുവാൻ ഈ സേവനം പ്രയോജനപ്പെടുത്താം.
സംസ്ഥാനത്ത് മൊത്തം 2.4 ലക്ഷം കർഷകരാണ് ഇനി ആധാർ ബന്ധിപ്പിക്കാനുള്ളത്. ഇതിനായി കൃഷി വകുപ്പും തപാൽ വകുപ്പും ചേർന്ന് ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മാൻ / പോസ്റ്റ് ഓഫീസുകളിൽ ഉള്ള മൊബൈൽ ഫോണും ബയോമെട്രിക് സ്കാനറും ഉപയോഗിച്ച് അൽപസമയത്തിനുള്ളിൽ അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും. സെപ്റ്റംബർ 30നുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
2018 ലാണ് പി എം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവർഷം മൂന്ന് ഗഡുക്കളായി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. വർഷത്തിൽ 3 ഗഡുക്കൾ ആയി കൊടുക്കുന്നു. ഇത് വരെ 14 ഗഡുക്കൾ ഈ സ്കീമിലൂടെ നൽകിയിട്ടുണ്ട്.
English Summary : PM Kisan Samman Nidhi DBT through Postal Department also