ADVERTISEMENT

ബ്രോക്കറേജ് സ്ഥാപനമായ Zerodha കൈറ്റ് ആപ്പിലൂടെ ഇനി സർക്കാർ സെക്യൂരിറ്റികളിലും നേരിട്ട് നിക്ഷേപിക്കാം. ട്രഷറി ബില്ലുകൾ, ഗവൺമെന്റ് ഓഫ് ഇന്ത്യ  ബോണ്ടുകൾ, സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോൺസ്  തുടങ്ങിയ സർക്കാർ സെക്യൂരിറ്റികളുടെ പ്രാഥമിക ഇഷ്യൂകളിൽ നിക്ഷേപിക്കാൻ പ്ലാറ്റ്‌ഫോം ഇപ്പോൾ ഉപയോഗിക്കാം . ഇതിലൂടെ  ഇന്ത്യൻ സർക്കാരിന് വേണ്ടി റിസർവ് ബാങ്ക്  നൽകുന്ന വൈവിധ്യമാർന്ന സെക്യൂരിറ്റികളിൽ നിക്ഷേപിക്കാം.  

∙ടി-ബില്ലുകൾ: ഈ ഹ്രസ്വകാല ഡെറ്റ് ഇൻസ്ട്രുമെന്റുകൾ 91 ദിവസം, 182 ദിവസം, 365 ദിവസം എന്നിവയിൽ ലഭ്യമാണ്. അവ ഒരു കിഴിവിൽ ഇഷ്യൂ ചെയ്യുകയും കാലാവധി കഴിയുമ്പോൾ ഉയർന്ന മൂല്യം നൽകുകയും ചെയ്യും.  

∙G-Secs : 5 വർഷം മുതൽ 40 വർഷം വരെ കാലാവധിയുള്ള മെച്യുരിറ്റികൾ നൽകി, G-Secs ഓരോ ആറു മാസത്തിലും നിശ്ചിത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, കാലാവധി പൂർത്തിയാകുമ്പോൾ  ഈ സെക്യൂരിറ്റികൾ നിക്ഷേപകർക്ക് സ്ഥിരമായ ഒരു വരുമാനം നൽകും.

∙സംസ്ഥാന വികസന വായ്പകൾ (SDLs): G-Secs-ന് സമാനമായതും എന്നാൽ സംസ്ഥാന ഗവൺമെന്റുകൾ നൽകുന്നതും, SDL-കൾ പ്രാദേശിക വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്ന നിക്ഷേപവുമാണ്. 

നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് 

∙ആവശ്യം വരുമ്പോൾ പണമാക്കുവാൻ സാധിക്കുമോ എന്ന് ഉറപ്പുവരുത്തുക 

∙ബോണ്ടുകൾ പണയം വയ്ക്കാനും പണത്തിന് തുല്യമായവയായി കണക്കാക്കാനും കഴിയും. ഇവ പണയം വെക്കാൻ സാധിക്കുന്നതാണോ എന്ന് നിക്ഷേപിക്കുന്നതിന് മുൻപ് ഉറപ്പു വരുത്തുക 

English Summary:

Investment in Government Securities Through Zerodha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com