സർവകാല റെക്കോർഡിട്ട് നിഫ്റ്റിയുടെ കുതിപ്പ്
Mail This Article
ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50 ഇന്ന് 22,155 എന്ന പുതിയ ഉയരം തൊട്ടു. ഓട്ടോ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളിൽ നേട്ടമുണ്ടാക്കിയതോടെയാണ് നിഫ്റ്റിയുടെ ഇന്നത്തെ കുതിപ്പ്.
സെൻസെക്‌സ് 0.45 ശതമാനം ഉയർന്ന് 72747 ലും നിഫ്റ്റി 0.51 ശതമാനം ഉയർന്ന് 22,151 ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സൂചികകളും ഇന്ന് ഉയർച്ചയിലാണ്. വിദേശ നിക്ഷേപകർ പലപ്പോഴും വിറ്റൊഴിയുമ്പോഴും ആഭ്യന്തര നിക്ഷേപകർക്ക് ഇന്ത്യൻ ഓഹരി വിപണിയിലുള്ള വിശ്വാസം മൂലം ഓഹരി വിപണി പുതിയ ഉയരങ്ങൾ താണ്ടുകയാണ്.എന്നാൽ എല്ലാ മേഖലകളിലെയും ഓഹരികൾ വളരെ ഉയർന്ന വിലകളിൽ വ്യാപാരം പുരോഗമിക്കുന്നതിൽ നിക്ഷേപകർക്കും, മ്യൂച്ചൽ ഫണ്ട് ഹൗസുകൾക്കും ആശങ്കയുണ്ട്. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ വർഷമോ ഈ വർഷം ഇതുവരെയോ അധികം ഇടിവിലേക്ക് പോയിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. ഒരു ഓഹരിയിൽ വിൽപ്പന സമ്മർദ്ദം വരുമ്പോഴേക്കും താഴ്ന്ന നിലയിൽ വാങ്ങൽ നടക്കുന്നതിനാൽ ഒരു പരിധി വിട്ട് ഓഹരി വിലകൾ താഴുന്നുമില്ല.