ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ടാറ്റ ഗ്രൂപ്പിൻ്റെ ഐ പി ഒയുമായി വരുന്നു. പുനരുപയോഗ-ഊർജ്ജ, വൈദ്യുത-വാഹന മേഖലകളിൽ ഡിമാൻഡും, മല്‍സരവും കടുക്കുന്നതോടെ വിപണിയിൽ നിന്ന് കൂടുതൽ പണം സ്വരൂപിച്ച് ബിസിനസ് വിപുലീകരിക്കാനാണ് ടാറ്റായുടെ പദ്ധതി. ഒരു വർഷത്തിന് ശേഷമേ ഐ പി ഒ ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന.

 വളർന്നുവരുന്ന ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ, നിരവധി ഇലക്ട്രിക് ടൂ-വീലർ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകൾക്ക് ഈ മാസം  ഗണ്യമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗത പെട്രോൾ  സ്കൂട്ടറുകളുമായുള്ള മല്‍സരം ശക്തമാക്കിയാണ് ഇലക്ട്രിക് വാഹനങ്ങൾ മുന്നേറാൻ ശ്രമിക്കുന്നത്. 15 മുതൽ 17 ശതമാനം വരെ വിലക്കുറവാണ് പല കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റായുടെ ഐ പി ഒകൾ നിക്ഷേപകരെ നിരാശപ്പെടുത്താറില്ല എന്നുള്ളതുകൊണ്ടുതന്നെ പുതിയ ഐ പി ഒ വരുന്ന കാര്യം ഇന്ത്യൻ  ഓഹരി വിപണി ആവേശത്തോടെ കാത്തിരിക്കുകയാണ്. 

English Summary:

New IPO from Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com