ഡെറിവേറ്റീവ് വ്യാപാരത്തിൽ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സെബി
Mail This Article
ഓഹരി ഡെറിവേറ്റീവ് വ്യാപാരത്തിന്‍റെ നിലവിലെ ചട്ടക്കൂട് പരിഷ്കരിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിഷയത്തിൽ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കൺസൾട്ടേഷൻ പേപ്പർ സെബി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെറിവേറ്റീവുകളിൽ പ്രത്യേതിച്ച് ഫ്യൂച്ചേഴ്സ് & ഓപ്ഷൻ (എഫ്&ഒ) വ്യാപാരത്തിൽ ഏർപ്പെടുന്ന ചെറുകിട നിക്ഷേപകരുടെ എണ്ണം ഉയർന്നുവരുകയാണ്. എഫ്&ഒയിൽ പത്തിൽ ഒമ്പതുപേർക്കും പണം നഷ്ടപ്പെടുകയാണെന്നാണ് കണക്കുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ കൃത്രിമത്വവും ചാഞ്ചാട്ടവും നിയന്ത്രിക്കുന്ന, നിക്ഷേപകർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതാവും പുതിയ നിയമങ്ങൾ.
പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ ഇവയാണ്
∙എഫ്&ഒ ട്രേഡിങ്ങിന് പരിഗണിക്കുന്ന ഓഹരികൾ, ആകെ വ്യാപാര ദിവസങ്ങളുടെ 75 ശതമാനം ദിവസമെങ്കിലും ട്രേഡ് ചെയ്യപ്പെടുന്നവ ആയിരിക്കണം.
∙ഓഹരിയിലെ ഏതെങ്കിലും ഡെറിവേറ്റീവ് കോൺട്രാക്റ്റുകളിൽ , 15 ശതമാനം അല്ലെങ്കിൽ 200 ട്രേഡിങ് മെമ്പർമാർ (ഏതാണോ കുറവ്) സജീവമായിരിക്കണം.
.ശരാശരി പ്രീമിയം ഡെയ്‌ലി ടേണ്‍ഓവർ 150 കോടി രൂപയെങ്കിലും ആയിരിക്കണം. 500–1500 കോടി രൂപയ്ക്കിടയിലാവണം ശരാശരി ഡെയ്‌ലി ടേൺ ഓവർ.
ജൂൺ 19വരെയാണ് നിർദ്ദേശങ്ങൾക്കുമേൽ അഭിപ്രായം സമർപ്പിക്കാനുള്ള സമയപരിധി.