ADVERTISEMENT

പൊതു മേഖലയിലെ റെയിൽവേ ഓഹരികളായ ഐആർഎഫ്സി, ആർവിഎൻഎൽ. ഇർകോൺ മുതലായ ഓഹരികൾ ഇന്ന് 4–7 ശതമാനം വീതം ഇടിഞ്ഞു. ഐആർഎഫ്സി ജൂലൈ 15ന് 229 രൂപയായിരുന്നത് ആ നിലയിൽ നിന്ന് 20 ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്നത്തെ മാത്രം ഇടിവ് 5.94 ശതമാനമാണ്. ഒരു വർഷം മുമ്പ് 229 രൂപയായിരുന്ന ഓഹരി വില ഇന്ന് 180 രൂപയാണ്.

ഇതേകാലയളവില്‍ 647 രൂപയായിരുന്ന റെയിൽ വികാസ് നിഗം ഓഹരിയില്‍ 16 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് വ്യാപാരവേളയിൽ 7.16 ശതമാനം ഇടിവ് രേഖപ്പെടുത്തി 548 രൂപയായിട്ടുണ്ട് ഓഹരി വില. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 647 രൂപയായിരുന്നു ഓഹരി ഒന്നിന്. ജൂലൈ 12 ന് 618 എന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന റെയ്ൽ ടെല്‍ ഓഹരിയിൽ 25 ദിവസത്തിനുള്ളിൽ 24 ശതമാനം ഇടിവാണുണ്ടായിട്ടുള്ളത്. ഒരു വർഷം മുമ്പ് 617 രൂപയായിരുന്ന ഓഹരി വില ഇന്ന് ഇതു വരെ 7.06 ശതമാനം ഇടിഞ്ഞ് 466 രൂപയിലേയ്ക്ക് താഴ്ന്നു.  ഇർകോൺ ഇന്റർനാഷണൽ ഓഹരികളിൽ ജൂലൈ 15 ശേഷം ഇതുവരെ 24 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് 351 രൂപയായിരുന്ന ഓഹരി വില ഇന്ന് 268 രൂപയായി താഴ്ന്നു. ഇന്നുമാത്രം ഇടിവ് 7 ശതമാനമാണ്.

Share-Market1

അമേരിക്കയിലെ മാന്ദ്യപ്പേടിയെത്തുടർന്ന് നിർമാണ മേഖലയിലെ ഓഹരികളിൽ കനത്ത വില്‍പ്പന സമ്മർദ്ദം ഏറിയതാണ് റെയിൽ ഓഹരികളിലെ കനത്ത ഇടിവിന് കാരണമെന്ന് കൊച്ചിയിലെ ബഡ്ഡിങ് പോർട്ട് ഫോളിയോയുടെ സാരഥി അഭിലാഷ് പുറവൻതുരുത്തിൽ പറയുന്നു. റെയിൽ ഓഹരികളിലെ വിൽപ്പന സമ്മർദ്ദം തൽക്കാലത്തേയ്ക്ക് തുടരുമെങ്കിലും മറ്റ് വിപണികളിൽ കാര്യമായ പ്രതീക്ഷയില്ലാത്ത വിദേശ നിക്ഷേപകർ അടുത്ത് തന്നെ ഇന്ത്യൻ വിപണിയിലേയ്ക്ക് നിക്ഷേപിക്കാനുള്ള സാധ്യത കണക്കിലെടുത്താൽ ഇപ്പോഴത്തെ ഇടിവ് നിക്ഷേപ അവസരമായി കണക്കിലെടുക്കാമെന്ന് അഭിലാഷ് വിശദീകരിക്കുന്നു.

അതേസമയം ബജറ്റിൽ പ്രതീക്ഷിച്ച വകയിരുത്തൽ ഇല്ലാതിരുന്നതും സമ്പദ് വ്യവസ്ഥ സുരക്ഷിതമല്ല എന്ന സൂചനകളുമാണ് റെയിൽ ഓഹരികൾക്ക് വിനയായതെന്ന് ഹെഡ്ജ് ഇക്വിറ്റീസിന്റെ സീനിയർ വൈസ് പ്രസിഡന്റ് കൃഷ്ണൻ തമ്പി വിശദീകരിച്ചു. ഇടിവ് തൽക്കാലത്തേക്ക് തുടർന്നാലും ഇന്ത്യൻ സാഹചര്യത്തിൽ റെയിൽ വേയ്ക്കുള്ള വിഹിതത്തിന്റെ കൃത്യമായ കണക്കുകൾ വന്നു കഴിയുമ്പോൾ ഓഹരികൾ മുന്നേറാനാണ് സാധ്യത. ഇവിടെ ഓഹരികളിലെ ഇടിവ് നിക്ഷേപാവസരമായി കണക്കാക്കാം.   ഇത്രയും ഇടിവ് നേരിട്ടെങ്കിലും മിക്ക റെയിൽ ഓഹരികളും 5 വർഷത്തിലെ  ശരാശരി ഉയരത്തിലാണ് വ്യാപാരം തുടരുന്നത്.

English Summary:

Railway Shares Tumbling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com