ബിറ്റ് കോയിൻ സൃഷ്ടാവിനെ നാളെ അറിയാനാകുമോ? ലോകത്തെ ഞെട്ടിക്കാൻ HBO ഒരുങ്ങുന്നു!
Mail This Article
ഇന്റർനെറ്റ് യുഗത്തിലെ സാമ്പത്തിക പ്രതിഭാസമായി ബിറ്റ് കോയിൻ മാറിയിരിക്കുകയാണ്. ആദ്യത്തെ ക്രിപ്റ്റോ കറൻസി എന്ന നിലയിൽ ബിറ്റ് കോയിനിനു ഇപ്പോൾ എല്ലാ രാജ്യങ്ങളിലും നല്ല സ്വീകാര്യതയുണ്ട്. എന്നാൽ ഇപ്പോഴും ബിറ്റ് കോയിൻ ആരാണ് ഉണ്ടാക്കിയത് എന്നത് അജ്ഞാതമായി തുടരുകയാണ്. അതിനുത്തരമായി പുതിയ HBO ഡോക്യുമെന്ററി ബിറ്റ്‌കോയിന്റെ സൃഷ്ടാവ് സതോഷി നകമോട്ടോയുടെ യഥാർത്ഥ ഐഡന്റിറ്റിയെ പുറത്തു കൊണ്ടുവരാൻ ഒരുങ്ങുന്നു.
അതിന്റെ കണ്ടെത്തലുകൾ അംഗീകരിക്കപ്പെട്ടാൽ, ഈ വെളിപ്പെടുത്തൽ ലോക സാമ്പത്തിക വിപണികളിലും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോലും ഞെട്ടലുണ്ടാക്കും എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ വെളിപ്പെടുത്തൽ അമേരിക്കൻ സമയം ബുധനാഴ്ച പുലർച്ചെ 2 മണിക്ക് സംപ്രേക്ഷണം ചെയ്യും.
ഇതിനു മുൻപ് പലരും ബിറ്റ് കോയിൻ സൃഷ്ടിച്ചതിനു പിന്നിൽ അന്തരിച്ച സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഹാൽ ഫിന്നി, സിസ്റ്റം എഞ്ചിനീയർ ഡോറിയൻ നകാമോട്ടോ, കമ്പ്യൂട്ടർ സയന്റിസ്റ്റ് നിക്ക് സാബോ, ഹാഷ്‌കാഷ് കണ്ടുപിടുത്തക്കാരനായ ആദം ബാക്ക് എന്നിവരാണ് എന്ന് സംശയിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇവയെല്ലാം നുണയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ബിറ്റ്കോയിൻ കമ്മ്യൂണിറ്റിയിലെ പലരും സൃഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾക്ക് എതിരാണ്. എന്തായാലും വർഷങ്ങളായി മാധ്യമങ്ങളിൽ സതോഷി നകാമോട്ടോയുടെ യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ചുള്ള അടുത്ത ഊഹാപോഹകഥയായിരിക്കുമോ, അല്ലെങ്കിൽ സത്യമായിരിക്കുമോ ബുധനാഴ്ച പുറത്തു വരുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.